Posted On
date_range Updated On
date_range വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി മരിച്ചു
വാഷിങ്ടൺ: യു.എസ് പ്രസിഡൻറിെൻറ വസതിയായ വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മ േരിലാൻഡിലെ ബെതസ്ഡയിൽ താമസിക്കുന്ന അർണവ് ഗുപ്തയാണ് (33) മരിച്ചത്. മാരകമായി പൊള്ളലേറ്റ അർണവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് യു.എസ് പാർക് പൊലീസ് അറിയിച്ചു.
അർൺവിനെ കാണാനില്ലെന്ന് കാട്ടി അദ്ദേഹത്തിെൻറ കുടുംബം ബുധനാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ അർണവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസും പുറത്തുവിട്ടിരുന്നു. വൈറ്റ് ഹൗസിൽ നിന്നും 16 കി.മീ അകലെയാണ് സംഭവം നടന്നത്. വിനോദ സഞ്ചാരത്തിനെത്തിയ ബൊളീവിയക്കാരായ രണ്ട് പെൺകുട്ടികളാണ് ദൃശ്യങ്ങൾ പകർത്തി സംഭവം പുറംലോകത്തെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.