Posted On
date_range Updated On
date_range ഇന്ത്യന്‍ വംശജക്കുനേരെ യു.എസില്‍ വംശീയാധിക്ഷേപം -വിഡിയോ
ന്യൂയോര്‍ക്: ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് നേരെ യു.എസില്‍ വംശീയാധിക്ഷേപം. ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തെറിവിളിച്ച അമേരിക്കക്കാരന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഏക്ത ദേശായ് എന്ന പെണ്‍കുട്ടിയാണ് അധിക്ഷേപത്തിനിരയായത്. സംഭവം കാമറയില്‍ പകര്‍ത്തിയ ഏക്ത ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കൂടുതല്‍ രോഷാകുലനാവുന്നതും വിഡിയോയിലുണ്ട്. ആയിരക്കണക്കിന് പേര് കണ്ട വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴിയാണ് വിഡിയോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.