ഞാൻ വംശീയവാദിയല്ല- ട്രംപ്​

വാഷിങ്​ടൺ: ആഫ്രിക്കൻ, ഹെയ്​തിയൻ, എൽ സാൽവദോറിയൻ കുടിയേറ്റക്കാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണം അമേരിക്കൻ ​പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ ശക്​തമായി നിഷേധിച്ചു. താൻ വംശീയ വാദിയല്ലെന്നും​ അ​േദ്ദഹം പറഞ്ഞു. 

താൻ വംശീയ വാദിയല്ല. നിങ്ങൾ സംസാരിച്ചവരിൽ ഏറ്റവും വംശീയവാദം കുറഞ്ഞ വ്യക്​തി താനായിരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

വൈറ്റ്​ ഹൗസിലെ ഒാവൽ ഒാഫീസിൽ നടന്ന യോഗത്തിനിടെ ആഫ്രിക്ക, ഹെയ്​തി, എൽ സാൽവദോർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെകുറിച്ച്​ അപകീർത്തികരമായ പരാമർശം ട്രംപ്​ നടത്തിയെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. 

എന്നാൽ യോഗത്തിനുണ്ടായിരുന്ന സെനറ്റംഗങ്ങൾ ത​ാൻ  അപകീർത്തികരമായ പരാമർശം നടത്തി​യതായി​ പറയില്ലെന്ന്​ ട്രംപ്​ പറഞ്ഞു. പ്രസിഡൻറ്​ വംശീയ പരാമർശം നടത്തിയതായി തങ്ങൾ കേട്ടില്ലെന്ന്​ രണ്ട്​ റിപ്പബ്ലിക്കൻ സെനറ്റുമാർ പറഞ്ഞിരുന്നു. ഇതാണ്​ ട്രംപ്​ സൂചിപ്പിച്ചത്​. 

Tags:    
News Summary - I am not a racist: Trump - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.