ഇർമ എത്തി; അമേരിക്കയിൽ മൂന്നു മരണം

വാ​ഷി​ങ്ട​ൺ: ക​രീ​ബി​യ​ൻ ദ്വീ​പ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലും ക്യൂ​ബ​യി​ലും വ​ൻ നാ​ശം​വി​ത​ച്ച ഇ​ര്‍മ ചു​ഴ​ലി​ക്കാ​റ്റ് അ​മേ​രി​ക്ക​ന്‍ തീ​ര​ത്ത് വീ​ശി​ത്തു​ട​ങ്ങിയതോടെ മൂന്നുപേർക്ക്​ ജീവഹാനി. ​​ഫ്ലോറിഡയിലാണ്​ മൂന്നുപേർ മരിച്ചത്​.  ​

േഫ്ലാ​റി​ഡ​ക്ക്​ തെ​ക്കു​ള്ള കീ​സ് ദ്വീ​പസ​മൂ​ഹ​ത്തി​ലാ​ണ്​ ഇർമ​ ആ​ദ്യ​മെ​ത്തി​യ​തെ​ന്ന്​ യു.​എ​സ്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​വി​ടെ​നി​ന്ന്​ ​േഫ്ലാ​റി​ഡ സം​സ്​​ഥാ​ന​ത്തേ​ക്ക്​ ക​ട​ക്കുകയായിരുന്നു. കാ​റ്റ​ഗ​റി നാ​ല്​ വി​ഭാ​ഗ​ത്തി​ലു​ള്ള ചു​ഴ​ലി​ക്കാ​റ്റി​ന്​ ഇ​പ്പോ​ൾ 215 കി​ലോ​മീ​റ്റ​ർ വേ​ഗ​മു​ണ്ട്.ക​ടു​ത്ത ക​ട​ലാ​ക്ര​മ​ണ​വു​മു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാണെന്ന്​ കീ​സി​ലെ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണകേ​ന്ദ്രം അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റ് മു​ന്നി​ൽ​ക്ക​ണ്ട്​ 63 ല​ക്ഷം ജ​ന​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​രീ​ബി​യ​ന്‍ ദ്വീ​പു​ക​ളി​ൽ ഇ​ർ​മ 25 പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്നി​രു​ന്നു.

 

Tags:    
News Summary - Hurricane Irma pummels Florida; at least 3 dead-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.