അമേരിക്കയിൽ കനത്ത മഴ; വൈറ്റ് ഹൗസിൽ വെള്ളം കയറി

വാഷിങ്ടൺ: കനത്ത മഴയെ തുടർന്ന് വാഷിങ്ടണിൽ വെള്ളപ്പൊക്കം. റോഡ്, ട്രെയിൻ ഗതാഗതം താളം തെറ്റി. വൈറ്റ് ഹൗസിലടക്കം വെ ള്ളം കയറി. റോഡിലെ വെള്ളക്കെട്ടിൽ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.

തിങ്കളാഴ്ച ആരംഭിച്ച മഴയിൽ വൈറ്റ് ഹൈസിലെ ബേസ്മ​​​െൻറിലാണ് വെള്ളം ക‍യറിയത്. ചിലയിടങ്ങളിൽ വൈദ്യുതി തകരാറിലായി. നാഷണൽ ആർക്കൈവ്സ് ബിൽഡിങ് ആൻഡ് മ്യൂസിയത്തിലെ വൈദ്യുതി ബന്ധം തകരാറിലായി. സുപ്രധാന രേഖകൾ സുരക്ഷിതമാണെന്ന് നാഷണൽ ആർക്കൈവ്സ് അധികൃതർ അറിയിച്ചു. റോഡുകളിൽ കനത്ത വെള്ളക്കെട്ട് നിറഞ്ഞതിനാൽ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Tags:    
News Summary - heavy-rain-in-washington-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.