Posted On
date_range Updated On
date_range ഫ്ലോറിഡയിൽ വെടിവെപ്പ്; അക്രമിയടക്കം മൂന്നു മരണം
മിയാമി: യു.എസിലെ ഫ്ലോറിഡയിൽ യോഗ സ്റ്റുഡിയോയിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം 5:45ഒാടെയാണ് ആക്രമണമുണ്ടായത്. അക്രമി ഒറ്റക്കാണ് വെടിയുതിർത്തതെന്നും സ്റ്റുഡിയോയിലെ മറ്റുള്ളവർ തടയാൻ ശ്രമിച്ചതായും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ബഹളത്തിനിടയിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അേന്വഷണം നടക്കുകയാണെന്നും സുരക്ഷാവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.