Posted On
date_range Updated On
date_range ഗോൾഫ് ഗ്രൗണ്ടിലൂടെ നടന്ന് നീങ്ങുന്നത് ഗോഡ്സില്ലയോ ? VIDEO
പോപ് ഗോൾഫെന്ന ഫേസ്ബുക്ക് പേജിലാണ് ഗോൾഫ് ഗ്രൗണ്ടിലൂടെ നടന്ന് നീങ്ങുന്ന ഭീമാകാരനായ ഒരു ജീവിയുട ദൃശ്യങ്ങൾ പുറത്ത് വന്നത്. ഫ്ലോറിഡയിെല ബഫലോ ക്രീക് ഗോൾഫ് കോസിലെ മെയ്ൻറനൻസ് ജീവനക്കാരനായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. ജീവി മറ്റൊന്നുമല്ല അസ്വാഭാവികമായ വലിപ്പമുള്ള ഒരു മുതല. ഗ്രൗണ്ടിലൂടെ രാജാവിനെ പോലെ നടന്ന് നീങ്ങുന്ന മുതലയെ ഒരു കൂട്ടം പക്ഷികൾ പിന്തുടരുന്നതും ദൃശ്യത്തിലുണ്ട്.
15 അടിയോളം വലിപ്പമുള്ള മുതല 25 വർഷത്തോളമായി ഗോൾഫ് കോസിലെ അന്തേവാസിയാണ്. ചബ്സ് എന്നാണ് മുതലയുടെ പേര്. ഗോൾഫ് കോസിലെ സ്ഥിരം സന്ദർശകനായ ചബ്സ് ഇത് വരെ ആരെയും ആക്രമിച്ചതായി റിപ്പോർട്ടുകളില്ല. കാരണം മറ്റൊന്നുമല്ല ചബ്സിെൻറ അടുത്തേക്ക് പോകാനുള്ള ധൈര്യം ആർക്കുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.