??????? ????????????? ???????? ??????

ഹെലികോപ്ടർ അപകടത്തിൽപെട്ട സൈനികർ മരിച്ചതായി കാനഡ

ഒട്ടാവ: കനേഡിയൻ നാവികസേനാ ഹെലികോപ്ടർ അപകടത്തിൽ കാണാതായ ആറ് സൈനികരും മരിച്ചെന്ന് സ്ഥിരീകരണം. നാറ്റോ സൈനിക നടപടിക്കിടെ മെഡിറ്റെറേനിയൻ കടലിൽ ഉണ്ടായ അപകടത്തിൽപെട്ടവരാണ് മരിച്ചതായി കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

 

അപകടത്തിൽപെട്ട സൈനികർക്കായി ബുധനാഴ്ചയാണ് തിരച്ചിൽ തുടങ്ങിയത്. ഒരാളുടെ മൃതദേഹം നേരത്തെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തിരുന്നു.

മറ്റുള്ളവരുടെ വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് തിരച്ചിൽ നിർത്തുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

Tags:    
News Summary - Five crew of Canadian helicopter presumed dead-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.