ക​റു​ത്ത​വി​ഭാ​ഗ​ക്കാ​രി​യാ​യ റി​പ്പോ​ർ​ട്ട​റു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം

വാ​ഷി​ങ്​​ട​ൺ: വൈ​റ്റ്​​ഹൗ​സി​ലെ ക​റു​ത്ത വി​ഭാ​ഗ​ക്കാ​രി​യാ​യ ആ​ദ്യ വ​നി​ത റി​പ്പോ​ർ​ട്ട​റു​ടെ പ്ര​തി​മ വാ​ഷി​ങ്​​ട​ൺ ഡി.​സി​യി​ലെ ന്യൂ​സി​യ​മി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു. ആ​​ഫ്രി​ക്ക​ൻ വം​ശ​ജ​യാ​യ ആ​ലി​സ്​ അ​ലീ​സ​ൺ ഡു​ന്നി​ഗ​ണി​​​െൻറ വെ​ങ്ക​ല പ്ര​തി​മ​യാ​ണ്​ അ​നാ​ച്ഛാ​ദ​നം ചെ​യ്​​ത​ത്. ദാ​രി​ദ്ര്യം, വം​ശീ​യ, ലിം​ഗ​വി​വേ​ച​നം എ​ന്നീ വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ന്നാ​ണ്​ ആ​ലി​സ്​ പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​വു​ക എ​ന്ന അ​ഭി​ലാ​ഷം സ​ഫ​ല​മാ​ക്കി​യ​ത്.

1947ൽ ​അ​സോ​സി​യേ​റ്റ​ഡ്​ നീ​ഗ്രോ പ്ര​സ്​ വാ​ഷി​ങ്​​ട​ൺ ബ്യൂ​റോ മേ​ധാ​വി​യാ​യി​രു​ന്നു അ​വ​ർ. ലെ​ക്​​സി​ങ്​​ട​ൺ ആ​ർ​ട്ടി​സ്​​റ്റ്​ അ​മാ​ൻ​ഡ മാ​ത്യൂ​സ്​ ആ​ണ്​ പ്ര​തി​മ നി​ർ​മി​ച്ച​ത്. 1948ൽ ​ഹാ​രി ട്രൂ​മാ​​​െൻറ പു​ന​ർ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ്​ അ​വ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 1983ൽ ​അ​ന്ത​രി​ച്ചു.

Tags:    
News Summary - First black female White House reporter gets Newseum statue us-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.