Posted On
date_range Updated On
date_range ന്യുയോർക്കിലെ ആശുപത്രിയിൽ വെടിവെപ്പ്, ഡോക്ടർ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: അമേരിക്കയിലെ ബ്രോൺക്സ് െലബനൻ ആശുപത്രിയിലുണ്ടായ െവടിവെപ്പിൽ വനിതാ ഡോക്ടർ കൊല്ലെപ്പട്ടു. ആറു പേർക്ക് പരിക്കേറ്റു. അഞ്ചു പേർ ഗുരുതരാവസ്ഥയിലാണ്. ആശുപത്രിയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഡോ. ഹെൻറി ബെല്ലോയാണ് അക്രമി.
െലെംഗികാരോപണത്തെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയതായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഹെൻറി കോട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ച തോക്കെടുത്ത് ജീവനക്കാർക്ക് നേരെ വെടിെവക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണം നടത്തിയ ശേഷം ഹെൻറി ബെല്ലോ സ്വയം െവടിവെച്ചു മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.