ഒരുനാള്‍ വരും ഹിലരിയെപ്പോലൊരാള്‍ വൈറ്റ്ഹൗസിലേക്ക്

ഞാന്‍ എസ്തര്‍ ഡയമണ്ട്.  അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനു മുമ്പായിരുന്നു എന്‍െറ ജനനം. 96 വയസ്സായി. റഷ്യയില്‍ നിന്ന് കുട്ടിക്കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയതാണ്. എന്‍െറ കുടുംബം. ചൊവ്വാഴ്ച രാജ്യത്തെ ആദ്യ വനിതാപ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാനത്തെിയത് ഏറെ രേഖപ്പെടുത്തിയപ്പോള്‍ അനുഭവപ്പെട്ട സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. ഞങ്ങളുടെ പ്രതിനിധികളിലൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം കൈവന്നിരിക്കുന്നു. ഫലമറിയുന്ന ദിവസവും ഏറെ പ്രതീക്ഷയിലായിരുന്നു.

രാവിലെ ടെലിവിഷന്‍ തുറന്നപ്പോള്‍ ആദ്യം കണ്ടത് ഡോണള്‍ഡ് ട്രംപിന്‍െറ ചിരിക്കുന്ന മുഖമാണ്. അതോടെ ഉറപ്പിച്ചു. ഞങ്ങള്‍ തോറ്റിരിക്കുന്നു. ആ വാര്‍ത്ത  തമാശയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയി. ഹിലരി വിജയിക്കുമെന്നായിരുന്നു പ്രതീക്ഷയത്രയും. അതുതന്നെയായിരുന്നു എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. ട്രംപിന്‍െറ വിജയം  ദുരന്തമാണ്. എത്ര  തലപുകഞ്ഞിട്ടും അതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഏറ്റവും മോശപ്പെട്ട ദിവസമായിരുന്നു ഇന്നലെ.  എന്നാല്‍, ട്രംപ് എന്താണിനി കാട്ടിക്കൂട്ടാന്‍ പോകുന്നതെന്നോര്‍ത്ത് ആശങ്കയിലാണ്.

പ്രചാരണകാലത്ത് ഹിലരിയുടെ വോട്ടുറപ്പിക്കാന്‍ പ്രായംമറന്ന് പ്രചാരണത്തിനിറങ്ങി. അയല്‍ക്കാരോടൊപ്പം ഹിലരിയുടെ പ്ളക്കാര്‍ഡുമേന്തി നടന്നു. വോട്ട് ചെയ്യാന്‍ താല്‍പര്യമില്ളെന്നു പറഞ്ഞ യുവാക്കളെ ഉപദേശിച്ചു. ഈ വിവരങ്ങളറിഞ്ഞ് നന്ദിപൂര്‍വം ഹിലരി മനോഹരമായ കത്തയച്ചു. വെബ്സൈറ്റിലൂടെയാവാം ഹിലരി എന്നെക്കുറിച്ച് അറിഞ്ഞത്.

ട്രംപ് വിജയിച്ചുവെന്ന് വിശ്വസിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുകയാണ്. നിരാശയുണ്ട്. ഹിലരിയുടെ പരാജയം സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നില്ല. ജീവിത സായാഹ്നത്തിലത്തെിയതിനാല്‍ ഒരു വനിത അമേരിക്കയെ നയിക്കുന്നത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവില്ലായിരിക്കാം. എന്നാല്‍ അതു സംഭവിക്കുമെന്ന് പ്രതീക്ഷയുണ്ട്.  ഹിലരി തുറന്നിട്ടത് പ്രതീക്ഷയുടെ വലിയൊരു വാതിലാണ്. ഒരുനാള്‍ വരും ഹിലരിയെപ്പോലൊരാള്‍  വൈറ്റ്ഹൗസിന്‍െറ നായികയാവാന്‍.

(ഹിലരിയുടെ പരാജയത്തില്‍ നിരാശപൂണ്ട അമേരിക്കന്‍ വനിതയുടെ കുറിപ്പില്‍ നിന്ന്)

Tags:    
News Summary - esther diamond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.