Posted On
date_range Updated On
date_range യു.എസ് മനുഷ്യാവകാശ പ്രവർത്തക എറിക ഗാർനർ അന്തരിച്ചു
ന്യൂയോർക്: യു.എസിലെ കറുത്ത വർഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ സജീവമായിരുന്ന എറിക ഗാർനർ അന്തരിച്ചു. 27 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2014ൽ പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ട എറിക് ഗാർനറിെൻറ മകളാണ്. വംശീയക്കൊലയായി വിശേഷിപ്പിക്കപ്പെട്ട പിതാവിെൻറ മരണത്തിനു ശേഷമാണ് എറിഗ മനുഷ്യാവാകാശ പോരാട്ടങ്ങളിൽ സജീവമായത്. എറിഗയുടെ മരണത്തിൽ സെനറ്റർ ബെർനി സാൻഡേഴ്സ് അടക്കമുള്ളവർ അനുശോചിച്ചു. ഏട്ടുവയസ്സുകാരിയായ മകളും നാലുമാസം പ്രായമുള്ള മകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.