Posted On
date_range Updated On
date_range ട്രംപ് മൂന്നാം ലോകയുദ്ധമുണ്ടാക്കുമെന്ന് റിപ്പബ്ലിക്കൻ സെനറ്റ് അംഗം
വാഷിങ്ടൺ: പ്രസിഡൻറ് പദവി ഉപയോഗിച്ച് ലോകരാജ്യങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന ഡോണൾഡ് ട്രംപ് മൂന്നാം ലോകയുദ്ധത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് അംഗം ബോബ് കോർകർ. വൈറ്റ് ഹൗസിനെ റിയാലിറ്റി ഷോ വേദിപോലെ കൊണ്ടുനടക്കുന്ന ട്രംപ് തന്നെ ഉത്കണ്ഠപ്പെടുത്തുന്നുവെന്നും കോർകർ പറഞ്ഞു. ഇറാൻ ആണവ കരാർ ഉൾപ്പെടെ നിർണായക വിഷയങ്ങൾ വോട്ടിങ്ങിനു വരാനിരിക്കെയാണ് സ്വന്തം പാർട്ടിയിൽ തന്നെ ട്രംപിനെതിരെ പടയൊരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.