സൗദി ബന്ധമുള്ള നാലു കമ്പനികള്‍ ട്രംപ് പൂട്ടി

വാഷിങ്ടണ്‍: സൗദി അറേബ്യയുമായി ബിസിനസ് ബന്ധമുള്ള നാലു കമ്പനികള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്കുശേഷം നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അടച്ചുപൂട്ടി. ഡാല്‍വെയറിലെ കോര്‍പറേറ്റ് രജിസ്ട്രേഷന്‍ രേഖകളില്‍നിന്നാണ് ട്രംപ് സൗദിയിലെ ബിസിനസ് അവസാനിപ്പിച്ചതായി വ്യക്തമായത്. യു.എസ് പ്രസിഡന്‍റ് എന്ന നിലക്കുള്ള താല്‍പര്യങ്ങള്‍ക്ക് പ്രതിബന്ധമാകുന്ന ബിസിനസുകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യംവെച്ചാണ് ട്രംപിന്‍െറ നീക്കം.

നിലവില്‍ സൗദി അറേബ്യയുമായി ട്രംപിന് ബിസിനസുകള്‍ ഇല്ളെന്നും കമ്പനികളുടെ അടച്ചുപൂട്ടലില്‍ അസാധാരണമായി ഒന്നുമില്ളെന്നും ട്രംപ് ഓര്‍ഗനൈസേഷന്‍സ് ജനറല്‍ കൗണ്‍സല്‍ അലന്‍ ഗാര്‍ട്ടന്‍ വ്യക്തമാക്കി. ട്രംപിന്‍െറ ഉടമസ്ഥതയിലുള്ള 500 കമ്പനികളില്‍ ഒമ്പതെണ്ണമാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. അതില്‍ നാലെണ്ണമാണ് സൗദി ബന്ധമുള്ളത്.

നിരന്തരം മാറുന്നതും സങ്കീര്‍ണവുമായ ട്രംപിന്‍െറ ബിസിനസ് താല്‍പര്യങ്ങള്‍ അമേരിക്കക്കാര്‍ക്ക് പെട്ടെന്ന് പിടികിട്ടുന്ന രീതിയിലല്ല. എന്നാല്‍, രാജ്യകാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ ബിസിനസ് ബന്ധം ഉപേക്ഷിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള മകള്‍ ഇവന്‍ക ട്രംപിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ട്രംപ് സൗദിയുമായി ബിസിനസ് ബന്ധം പുലര്‍ത്താന്‍ എട്ട് കമ്പനികള്‍ ആരംഭിച്ചത്.

മാസങ്ങള്‍ക്കുള്ളില്‍തന്നെ നാലെണ്ണം അടച്ചുപൂട്ടിയിരുന്നു.  എന്നാല്‍, ഈ കമ്പനികളില്‍ ബിസിനസുകള്‍ നടന്നതായി അറിയില്ളെന്നും ചില കമ്പനികള്‍ കാലാനുസൃതമായി അടച്ചുപൂട്ടുന്നത് സാധാരണമാണെന്നും ഗാര്‍ട്ടന്‍ അറിയിച്ചു.

Tags:    
News Summary - donald trumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.