Posted On
date_range Updated On
date_range കോവിഡ് സമൂഹത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരും -ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ: കോവിഡ് മഹാമാരിയുടെ ആഘാതം സമൂഹത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വൈറസിനെതിരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നത് വരെ ജനങ്ങൾ തങ്ങളുടെ ശീലങ്ങളിൽ മാറ്റം വരുത്തണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.
ലോകം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാനഡയിൽ 72,520 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 242 പേർക്ക് പുതിയതായി രോഗം കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,337 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.