ലണ്ടൻ: ഇക്കാലത്തെ ഏറ്റവും വലിയ ഭീഷണിയാണ് ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അഭിപ്രായപ്പെട്ടു. പടിഞ്ഞാറൻ മൂല്യങ്ങൾക്ക് അത് ഭീഷണിയാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി ചേർന്നാണ് പോംപിയോയുടെ പ്രസ്താവന.
പടിഞ്ഞാറിെൻറ ജനാധിപത്യ തത്ത്വങ്ങളാണ് അടുത്ത നൂറ്റാണ്ട് ഭരിക്കുന്നതെന്ന് പടിഞ്ഞാറൻ സഖ്യരാജ്യങ്ങൾ ഉറപ്പാക്കണമെന്നും പോംപിയോ പറഞ്ഞു. ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും അവരുടെ പുതുതലമുറ 5-ജി മൊബൈൽ നെറ്റ്വർക്കിൽനിന്ന് ചൈനയുടെ ‘വാവെയ്’ കമ്പനിയെ ഒഴിവാക്കാൻ വാഷിങ്ടൺ സമ്മർദം തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.