Posted On
date_range Updated On
date_range കാലിഫോർണിയയിലും കഞ്ചാവ് വിൽപനക്ക് പച്ചക്കൊടി
ലോസ്ആഞ്ജലസ്: 21 വയസ്സ് എത്തിയവർക്ക് അമേരിക്കൻ സംസ്ഥാനമായ കാലിേഫാർണിയയിലും ഇനി കഞ്ചാവ് നിയമവിധേയമായി ഉപയോഗിക്കാം. യു.എസിൽ വിനോദത്തിന് കഞ്ചാവ് അനുവദിക്കുന്ന ആറാമത്തെ സംസ്ഥാനമാവുകയാണ് നാലു കോടിയോളം ജനസംഖ്യയുള്ള കാലിഫോർണിയ. കൊളറാഡോ, വാഷിങ്ടൺ, ഒാറിഗൺ, അലാസ്ക, നെവാദ എന്നിവയാണ് നേരത്തേ കഞ്ചാവ് വിപണി തുറന്ന സംസ്ഥാനങ്ങൾ. നിരവധി കടകൾക്കാണ് കഞ്ചാവ് വിൽപനക്ക് ഇവിടങ്ങളിൽ സർക്കാർ പുതുതായി ലൈസൻസ് അനുവദിച്ചത്. മസാചൂസറ്റ്സ്, മെയ്ൻ എന്നിവ സമാന നിയമം കൊണ്ടുവരാൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.