ട്രംപിനെക്കുറിച്ച്​ പുസ്​തകവുമായി ബോബ്​ വുഡിവാഡ്

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെക്കുറിച്ചുള്ള പുസ്​തകവുമായി പുലിറ്റ്​സർ പുരസ്​കാര ​േജതാവും മാധ്യമപ്രവർത്തകനുമായ ബോബ്​ വുഡിവാഡ്​. വൈറ്റ്​ഹൗസിലെ ട്രംപി​​​​െൻറ ജീവിതത്തെയും രാജ്യത്തിനകത്തും പുറത്തും ട്രംപ്​ എടുത്ത സുപ്രധാന തീരുമാനങ്ങളെയും കുറിച്ചാണ്​ പുസ്​തകത്തിൽ വിവരിക്കുന്നത്​.

ഫിയർ: ട്രംപ്​ ഇൻ ദ വൈറ്റ്​ ഹൗസ്​ എന്ന്​ പേരിട്ടിരിക്കുന്ന പുസ്​തകം സെപ്​റ്റംബർ 11ന്​ പുറത്തിറക്കാനാണ്​ പദ്ധതി. ട്രംപുമായി അടുത്ത വൃത്തങ്ങളിൽനിന്നാണ്​ രചനക്കാവശ്യമായ വിവരങ്ങൾ ശേഖരിച്ചത്​. ആസ്​ട്രേലിയ, കാനഡ, ഇന്ത്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും പുസ്​തകം പ്രസിദ്ധീകരിക്കാനാണ്​ പ്രസാധകരായ സി​േമാൺ ആൻഡ്​​ ഷസ്​റ്റർ ഇംപ്രിൻറി​​​​െൻറ തീരുമാനം.

Tags:    
News Summary - book about trump-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.