Posted On
date_range Updated On
date_range അമേരിക്കയിൽ കൊല്ലപ്പെട്ട സിഖ് പൊലീസ് ഓഫിസറുടെ പേരിൽ പോസ്റ്റ് ഓഫിസ്
വാഷിങ്ടൺ: സെപ്റ്റംബർ 27ന് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സിഖ് പൊലീസ് ഓഫിസറായ സന്ദീപ് സിങ് ധാലിവാളിെൻറ പേര് ഹ്യൂസ്റ്റനിലെ പോസ്റ്റ് ഓഫിസിന് നൽകുന്ന നിയമനിർമാണം അമേരിക്കൻ പ്രതിനിധിസഭയിൽ അവതരിപ്പിച്ചു.
ഹ്യൂസ്റ്റൻ ഹോവൽ റോഡിലെ പോസ്റ്റ് ഓഫിസ് ഡെപ്യൂട്ടി സന്ദീപ് സിങ് ധാലിവാൾ പോസ്റ്റ് ഓഫിസ് എന്ന് പേര് നൽകുന്ന ബിൽ ലിസ്സീ ഫ്ലെച്ചർ ആണ് അവതരിപ്പിച്ചത്. ജീവിതം മറ്റുള്ളവർക്ക് സേവനം ചെയ്യാൻ മാറ്റിവെച്ച സന്ദീപ് സിങ് തുല്യതക്കായി പ്രവർത്തിച്ച വ്യക്തിയാണെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.