Posted On
date_range Updated On
date_range രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെന്ന് ആഞ്ജലീന ജോളി
ന്യൂയോർക്: രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കു ന്നതായി ഹോളിവുഡ് നടി ആഞ്ജലീന ജോളി. ബി.ബി.സിക്കു നൽകിയ അഭിമുഖത്തിലാണ് അവർ മനസ്സു തുറന്നത്. യു.എസ് പ്രസിഡൻറ് സ്ഥാനാർഥിയാകാൻ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു.
20 വർഷം മുമ്പ് ഇൗ ചോദ്യം കേട്ടാൽ ചിരിച്ചുതള്ളുമായിരുന്നുവെന്നും എന്നാൽ, ഇപ്പോഴത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായും ആഞ്ജലീന പറഞ്ഞു. സ്ത്രീകൾക്കെതിരായ ലൈംഗികാക്രമണങ്ങൾക്കും അഭയാർഥി പ്രശ്നങ്ങൾക്കുമെതിരെ എന്നും ശബ്ദമുയർത്തിയ വ്യക്തിയാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.