ന്യൂയോർക്: ചൊവ്വ ഗ്രഹത്തിലെ ജീവെൻറ അടയാളങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു.
കാറിെൻറ വലുപ്പമുള്ള ബഹിരാകാശ വാഹനത്തിൽ കാമറകൾ, മൈക്രോഫോണുകൾ, പ്രതലം തുരക്കാനുള്ള ഡ്രില്ലുകൾ, ലേസറുകൾ തുടങ്ങിയവയുണ്ട്. ചുവന്ന ഗ്രഹത്തിൽ ജീവെൻറ അടയാളങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പാറക്കഷണങ്ങൾ തിരികെയെത്തിക്കുന്ന ദീർഘകാല പദ്ധതിക്കാണ് വ്യാഴാഴ്ച തുടക്കമായത്. അറ്റ്ലസ് 5 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പര്യവേക്ഷണ വാഹനം ഏഴ് മാസമെടുത്ത് 480 ദശലക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ചൊവ്വയിലെത്തുക.
ആറ് ചക്രങ്ങളുള്ള റോവർ (പര്യവേക്ഷണ വാഹനം) ചൊവ്വയുെട ഉപരിതലം കുഴിച്ച് പാറക്കഷണങ്ങൾ 2031ഒാടെ ഭൂമിയിലെത്തിക്കുകയും ചെയ്യും. ഇൗ ദൗത്യം വിജയിച്ചാൽ ഭൂമിക്ക് പുറത്തുള്ള ഗ്രഹങ്ങളിൽ ജീവനുണ്ടായിരുന്നോയെന്ന ചോദ്യങ്ങൾക്ക് അവസാനമാകും. കഴിഞ്ഞയാഴ്ച യു.എ.ഇയും ചൈനയും ചൊവ്വ പര്യവേക്ഷണ ദൗത്യം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.