അമേരിക്കക്കാർ ഇന്ത്യയിൽനിന്ന് ദത്തെടുത്തത് 241 കുട്ടികളെ
വാഷിങ്ടൺ: 2019ൽ അമേരിക്കയിലെ വിവിധ കുടുംബങ്ങൾ ഇന്ത്യയിൽനിന്ന് 241 കുട്ടികളെ ദത്തെടുത്തു. യു.എസ് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന് പുറത്തുനിന്നുള്ള ദത്തെടുക്കൽ യു.എസിൽ കുറയുകയാണ്.
ചൈന, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള ദത്തെടുക്കലാണ് ഏറ്റവും കുറഞ്ഞത്. സാമ്പത്തിക, നിയമ, സാമൂഹിക പ്രശ്നങ്ങളാണ് ഇതിന് കാരണം. യുക്രെയ്ൻ, ലൈബീരിയ, ഹംഗറി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ദത്തെടുക്കൽ യു.എസിൽ വർധിച്ചിട്ടുണ്ട്.
ചൈനയിൽ നിന്നുള്ള ദത്തെടുക്കലിൽ പോയ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ കുറവുണ്ടായപ്പോഴും 2019ൽ ആ രാജ്യത്തുനിന്ന് തന്നെയാണ് ഏറ്റവും കൂടുതൽ കുട്ടികൾ അമേരിക്കയിലെത്തിയത്-819 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.