ന്യൂ​യോ​ര്‍ക്കി​ല്‍ വെ​ടി​വെ​പ്പ്; കു​ട്ടി​ക​ള​ട​ക്കം ഏ​ഴു മ​ര​ണം

ന്യൂ​യോ​ര്‍ക്: ന്യൂ​യോ​ര്‍ക്കി​ല്‍ സൈ​റ​ക്ക്യൂ​സി​ൽ​ന​ട​ന്ന വെ​ടി​വെ​പ്പി​ല്‍ കു​ട്ടി​ക​ള​ട​ക്കം ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​ത്ര​പേ​ര്‍ക്ക് വെ​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നോ പ​രി​ക്കു പ​റ്റി​യി​ട്ടു​ണ്ടെ​ന്നോ സം​ബ​ന്ധി​ച്ച് പൊ​ലീ​സ് കൃ​ത്യ​മാ​യ വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സി​റ്റി​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്​​ അ​വ​ന്യൂ​വി​ല്‍ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​വ​ര്‍ക്കി​ട​യി​ലേ​ക്കാ​ണ് അ​ക്ര​മി​ക​ള്‍ വെ​ടി​യു​തി​ര്‍ത്ത​തെ​ന്ന് ന്യൂ​സ് വെ​ബ്‌​സൈ​റ്റ് ആ​യ സി​റേ​ക്ക​സ് യൂ​നി​യ​ന്‍ ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.ഉ​ട​ൻ പൊ​ലീ​സ് അ​ക​മ്പ​ടി​യി​ല്‍ വെ​ടി​യേ​റ്റ ആ​ളു​ക​ളെ ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​ണ്ട് 10 ത​വ​ണ അ​ക്ര​മി​ക​ള്‍ വെ​ടി​യു​തി​ര്‍ത്ത​താ​യാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - 8-year-old girl among five shot at in New York’s Syracuse- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.