ന്യൂയോർക്: അമ്മയുടെ ഉദരത്തിൽനിന്ന് മാസം തികയാതെ ജനിച്ചുവീണപ്പോൾ 300 ഗ്രാം മാത്ര മായിരുന്നു ബേബി കൊണോറിെൻറ ഭാരം. അതായത് മനുഷ്യഹൃദയത്തോളം മാത്രം വലിപ്പം. ഒരാളു ടെ മുഷ്ടി ചുരുട്ടിയാൽ എങ്ങനെയാണോ അതാണ് ഹൃദയത്തിെൻറ വലുപ്പം. കഴിഞ്ഞ മേയിലായിരു ന്നു കുഞ്ഞിെൻറ ജനനം.
വൈദ്യശാസ്ത്രത്തിലെ അത്ഭുതശിശുവായ അവൻ ആശുപത്രിയിൽനിന്ന് മാതാപിതാക്കളായ ജാമിക്കും ജോൺ ഫ്ലോറിയോക്കുമൊപ്പം കേണറ്റിക്കട്ടിലെ വീട്ടിലേക്ക് മടങ്ങിയിരിക്കയാണ്. ഇത്രയും ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് അപൂർവമാണെന്ന് ന്യൂയോർകിലെ ബ്ലിതേഡൽ ചിൽഡ്രൻസ് ആശുപത്രി ഡോക്ടർ ഡെനിസ് ഡേവിഡ്സൺ പറഞ്ഞു. ഡിസ്ചാർജ് ചെയ്യുേമ്പാൾ 11 പൗണ്ടായിരുന്നു (ഏതാണ്ട് അഞ്ച് കി.ഗ്രാം) കുഞ്ഞിെൻറ ഭാരം.
ജനിച്ചപ്പോഴുള്ള ഭാരത്തിെൻറ 15 മടങ്ങ് വരും. വളർച്ചയുടെ ഓരോഘട്ടത്തിലുമുള്ള കുഞ്ഞിെൻറ ഫോട്ടോകൾ അയച്ചുകൊടുക്കണമെന്ന ഉപാധിയിലാണ് ഡോക്ടർമാർ ഡിസ്ചാർജ് നൽകിയത്. ഗർഭത്തിെൻറ 25ാമത്തെ ആഴ്ചയിലാണ് അമ്മയുടെ പൊക്കിൾകൊടി വഴി കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ലെന്ന് ഡോക്ടർമാർ മനസിലാക്കിയത്. തുടർന്ന് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ചത്തെ നിരീക്ഷണത്തിനുശേഷം അടിയന്തര സിസേറിയൻവഴി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. 26 ആഴ്ചയായ ഭ്രൂണത്തിന് 20 ആഴ്ചത്തെ വളർച്ചയാണ് ഉണ്ടായിരുന്നത്. അഞ്ചു മാസത്തോളം ഇൻറൻസിവ് കെയർ യൂനിറ്റിലായിരുന്നു. ശ്വാസമെടുക്കാനും പാൽ കുടിക്കാനും ബുദ്ധിമുട്ടുണ്ടെങ്കിലും ഭാവിയിൽ അവൻ അതെല്ലാം തരണം ചെയ്യുമെന്നാണ് ഡോക്ടർമാരുടെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.