അമേരിക്കയിൽ വെടിവെപ്പ്​; മൂന്നുമരണം

എഡ്​ജിവുഡ്​: മേരിലാൻഡിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ മരിക്കുകയും രണ്ടുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഇമ്മോർട്ടൻ ബിസിനസ്​ പാർക്കിലാണ്​ സംഭവം. അഡ്വാൻസ്​ഡ്​ ഗ്രാനൈറ്റ്​ സൊല്യൂഷൻസ്​ ജീവനക്കാരാണ്​ മരിച്ചത്. 37കാരനായ റാദി ലബീബ്​ പ്രിൻസാണ്​ ആക്രമണം നടത്തിയതെന്ന്​ വ്യക്​തമായിട്ടുണ്ട്​്. ആക്രമി വ്യക്​തികളെ കൃത്യമായി ലക്ഷ്യമിട്ട്​ വെടിവെക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 8.20നാണ്​ സംഭവം. സംഭവത്തെ തുടർന്ന്​ മേഖലയിൽ സുരക്ഷ ശക്​തിപ്പെടുത്തി.
 
Tags:    
News Summary - 3 killed, 2 wounded in shooting at Maryland office park-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.