Posted On
date_range Updated On
date_range പണി വരും, പാമ്പിന്‍െറ രൂപത്തിലും
ലോസ് ആഞ്ചലീസ്: ഇറോഹാ സുഷി റെസ്റ്റോറന്‍റിലെ ജീവനക്കാര്‍ക്ക് പണികിട്ടിയത് പാമ്പിന്‍െറ രൂപത്തിലാണ്. ടോക്യോ ആസ്ഥാനമായുള്ള അറിയപ്പെടുന്ന റസ്റ്റോറന്‍റാണിത്. മോട്ടോഹാഷിയെന്ന 46കാരന്‍ ഇവിടെ കയറി 200 ഡോളറിന്‍െറ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. ഇയാളുടെ കൂടെ ചെറിയൊരു പാമ്പും കൂടിയുള്ളതായി കുറച്ചു കഴിഞ്ഞാണ് ജീവനക്കാര്‍ ശ്രദ്ധിച്ചത്. മോട്ടോഹാഷിയെ ഉടന്‍തന്നെ അവര്‍ പുറത്താക്കി.
കുറച്ച് കഴിഞ്ഞ് 13 അടി നീളമുള്ള പെരുമ്പാമ്പുമായി തിരികെ വന്ന ഇയാള്‍ പാമ്പിനെ റസ്റ്റോറന്‍റില്‍ തുറന്നുവിടുകയും ചെയ്തു. അവിടെയുണ്ടായിരുന്നവരെല്ലാം ഇത് കണ്ട് നിലവിളിക്കുകയും ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു. ആളുകളുടെ പരാതിയെ തുടര്‍ന്ന് ക്രിമിനല്‍ കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പൊലീസ് 50, 000 ഡോളറിന് മോട്ടോഹാഷിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.