കശ്മീരി ഉടുപ്പില്‍ തിളങ്ങി മിഷേല്‍

ഹവാന: ക്യൂബയിലെ സന്ദര്‍ശനത്തിന് കശ്മീരി ഉടുപ്പണിഞ്ഞ് അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമ ശ്രദ്ധാകേന്ദ്രമായി. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഡിസൈനര്‍ നയീം ഖാന്‍  നെയ്ത നിറയെ പൂക്കള്‍ പ്രിന്‍റ് ചെയ്ത ബഹുവര്‍ണ വസ്ത്രമണിഞ്ഞാണ് മിഷേല്‍ അത്താഴവിരുന്നില്‍ പങ്കെടുത്തത്.  ഞായറാഴ്ചയാണ് ഒബാമയും കുടുംബവും ഹവാനയിലത്തെിയത്.


ക്യൂബന്‍ വിരുന്നിനായി മിഷേല്‍ തിരഞ്ഞെടുത്ത ഉടുപ്പ് കശ്മീരി ചിത്രത്തുന്നലുകളാല്‍ നെയ്തെടുത്തതാണെന്നും പ്രിഫാള്‍ ഫാഷന്‍ ഷോയില്‍ താനൊരുക്കിയ വസ്ത്രങ്ങളുടെ മാതൃകകളിലൊന്നാണ് ഇതെന്നും നയീം ഖാന്‍ പറഞ്ഞു. പ്രസിഡന്‍റിന്‍െറ പത്നിക്കുവേണ്ടി ഒട്ടേറെ വസ്ത്രജോടികള്‍ ഡിസൈനര്‍ അയച്ചുകൊടുത്തിരുന്നു. 2009ല്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ നടന്ന അത്താഴ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ ഉള്‍പ്പടെ നിരവധി അവസരങ്ങളില്‍ മിഷേല്‍ ഇദ്ദേഹം ഡിസൈന്‍ ചെയ്ത ഉടുപ്പണിഞ്ഞിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT