Posted On
date_range Updated On
date_range ന്യൂയോര്‍ക്കില്‍ തെരുവിന് മുഹമ്മദ് അലിയുടെ പേര്
ന്യൂയോര്‍ക്: അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ ആദരിക്കാന്‍ യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു തെരുവിന് അദ്ദേഹത്തിന്‍െറ പേരുനല്‍കി. ന്യൂയോര്‍ക് സിറ്റിയിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനടുത്ത വെസ്റ്റ് തേര്‍ട്ടിതേഡ് സ്ട്രീറ്റിനെയാണ് മുഹമ്മദ് അലി വേ എന്ന് പേരുമാറ്റിയത്. അലിയുടെ ബോക്സിങ് പോരാട്ടങ്ങളില്‍ പലതിനും വേദിയായ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡന് സമീപത്തെ തെരുവിന് പേര് നല്‍കുന്നതിലൂടെ തങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കുകയാണെന്ന് മേയര്‍ ബില്‍ ഡി ബ്ളാസിയോ പറഞ്ഞു. ജോ ഫ്രേസിയര്‍ക്കെതിരെ 1971ല്‍ നടന്ന ‘നൂറ്റാണ്ടിന്‍െറ പോരാട്ട’ത്തിനുള്‍പ്പെടെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനാണ് വേദിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.