Posted On
date_range Updated On
date_range സിക വൈറസ്; പുതിയ പരീക്ഷണം വിജയകരം
ബ്രസീലിയ: സിക വൈറസ് സാന്നിധ്യം വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള പുതിയ പരീക്ഷണം വിജയകരം. ബ്രസീലിലെ ബഹിയാ ഫാര്‍മയിലെ ഗവേഷകരാണ് പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്തത്. 20 മിനിറ്റില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയാമെന്നതാണ് സവിശേഷത. വടക്കുകിഴക്കന്‍ ബ്രസീലിലെ ആരോഗ്യ ഗവേഷകരാണ് പുതിയ കണ്ടത്തെലിന് പിന്നില്‍. നിലവിലുള്ള ടെസ്റ്റുകള്‍ വഴി സിക വൈറസ് സാന്നിധ്യം തിരിച്ചറിയാന്‍ ആഴ്ചകളോളം സമയം എടുക്കും. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് പുതിയ കണ്ടുപിടിത്തം. രോഗിയുടെ രക്തപരിശോധനയിലൂടെയാണ് വൈറസ് സാന്നിധ്യം കണ്ടത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.