Posted On
date_range Updated On
date_range കുടുംബത്തിലെ നാലുപേരെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി
വാഷിങ്ടണ്‍: അമേരിക്കയിലെ ബെല്‍ഫയറില്‍ കുടുംബത്തിലെ നാലംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയതിനുശേഷം യുവാവ് ആത്മഹത്യ ചെയ്തു. പരിക്കേറ്റ ഇയാളുടെ ദത്തുപുത്രിയെ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍നിന്ന് വെടിയൊച്ച കേട്ടിരുന്നതായി അയല്‍വാസികളില്‍ ഒരാള്‍ പറഞ്ഞു. നാലുപേരെ വെടിവെച്ചതിനുശേഷം യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
വാഷിങ്ടണ്‍ സ്റ്റേറ്റിലെ ബെല്‍ഫയര്‍ പട്ടണത്തിനടുത്തുള്ള പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. എയര്‍കണ്ടീഷന്‍ ബിസിനസുകാരനായ യുവാവിന്‍െറ വിവാഹം അഞ്ചുവര്‍ഷം മുമ്പായിരുന്നു. ദമ്പതികള്‍ റഷ്യയില്‍നിന്ന് രണ്ട് ആണ്‍കുട്ടികളെയും ചൈനയില്‍നിന്ന് ഒരു പെണ്‍കുട്ടിയെയും ദത്തെടുത്തിരുന്നു. വീടുകളില്‍ ഷൂട്ടിങ് പരിശീലനങ്ങള്‍ നടക്കാറുള്ളതുകൊണ്ട് വെടിയൊച്ചകേട്ടത് കാര്യമാക്കിയില്ളെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.