Posted On
date_range Updated On
date_range ചിലിയിൽ ഭൂചലനം; ആളപായമില്ല
വാഷിങ്ടണ്‍: ചിലിയുടെ തീരങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലി തീരത്തുനിന്ന് 90 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് കോക്കിമ്പോയാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. പ്രാദേശിക സമയം 8.50 ഓടെയുണ്ടായ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടു. അറ്റക്കാമ, ലാ സെറീന, കോക്വിമ്പോ പ്രദേശങ്ങള്‍ ഭൂകമ്പത്തില്‍ കിടുങ്ങി. എന്നാല്‍, സൂനാമി മുന്‍കരുതല്‍ നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.