ന്യൂയോര്‍ക്: അമേരിക്കയില്‍ പകര്‍പ്പവകാശം ലംഘിച്ച് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച കേസില്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍സ് കമ്പനി ഒരു ലക്ഷം ഡോളര്‍ പിഴയടക്കാന്‍ വിധി.
വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കമ്പനികളിലേക്ക് വസ്ത്രം കയറ്റുമതിചെയ്യുന്ന മധ്യപ്രദേശിലെ ഇന്ദോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിഭ സിന്‍ഡക്സ് ലിമിറ്റഡാണ് പിഴയടച്ച് കേസ് അവസാനിപ്പിക്കാന്‍ തീരുമാനമായത്. ലോസ് ആഞ്ജലസ് സുപ്രീംകോടതിയിലെ കേസില്‍ 30 ദിവസത്തിനകം പിഴയടക്കാനാണ് കമ്പനിക്ക് ജഡ്ജി അനുമതി നല്‍കിയത്. രാജ്യത്ത് ഒരു അന്തര്‍ദേശീയ കമ്പനിക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുന്നത് ഇതാദ്യമായാണ്.
അമേരിക്കന്‍ സോഫ്റ്റ്വെയര്‍ കമ്പനികള്‍ വികസിപ്പിച്ചെടുത്ത നൂതന സോഫ്റ്റ്വെയറുകള്‍ പ്രതിഭ ടെക്സ്റ്റൈല്‍സ് അനധികൃതമായി ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെതിരെയാണ് പിഴചുമത്തിയതെന്ന് കാലിഫോര്‍ണിയ അറ്റോണി ജനറല്‍ കമല ഹാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.