Posted On
date_range Updated On
date_range യു.എസ് പ്രതിരോധമേധാവി ഇറാഖില്‍
വാഷിങ്ടണ്‍: ഐ.എസുമായി പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായി യു.എസ് പ്രതിരോധസെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ ഇറാഖിലത്തെി. ഇര്‍ബിലില്‍ കുര്‍ദ്സേനകളുമായി ചര്‍ച്ചക്കാണ് കാര്‍ട്ടര്‍ എത്തിയത്. അതിനുശേഷം ബഗ്ദാദിലത്തെുന്ന കാര്‍ട്ടര്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി കൂടിക്കാഴ്ച നടത്തും.
സൈനികരംഗങ്ങളില്‍ പരിശീലനമുള്‍പ്പെടെ ഇരുരാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരും. ഐ.എസിനെതിരെ സിറിയയിലും ഇറാഖിലും കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.