അൽസിസിയെ കളിയാക്കി സംഗീത വിഡിയോ:തടവിൽ കഴിഞ്ഞ സിനിമ സംവിധായകൻ അന്തരിച്ചു

കൈറോ: ഈജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസിസിയെ പരിഹസിച്ച്​ സംഗീത വിഡിയോ നിർമിച്ചതിന്​ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന സിനിമ സംവിധായകൻ ഷാദി ഹബാഹ്(24)​ അന്തരിച്ചു. കൈറോയിലെ തോറ ജയിലിലായിരുന്നു ഷാദിയെ പാർപ്പിച്ചിരുന്നത്​. വിചാരണപോലുമില്ലാതെ രണ്ടുവർഷത്തിലേറെയായി ശിക്ഷയനുഭവിക്കുകയായിരുന്നു.

മരണകാരണം അറിവായിട്ടില്ല. കുറച്ചുദിവസമായി അദ്ദേഹത്തി​​െൻറ ആരോഗ്യനില മോശമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ജയിലിലേക്ക്​ തിരികെ കൊണ്ടുവന്ന ഉടൻ മരിക്കുകയായിരുന്നു-ഷാദിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട്​ പറഞ്ഞു. മരണത്തിൽ ഈജിപ്​ഷ്യൻ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിട്ടില്ല. 2018 മാർച്ചിലാണ്​ ഷാദിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

Tags:    
News Summary - Shady Habash, filmmaker who mocked el-Sisi dies in prison-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.