കോവിഡ്​ ബാധിച്ച മുൻ സോമാലിയൻ പ്രധാനമന്ത്രി മരിച്ചു

ലണ്ടൻ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മുൻ സോമാലിയൻ പ്രധാനമന്ത്രി നൂർ ഹസൻ ഹുസൈൻ എന്ന നൂർ അദ്ദെ (83) മരിച ്ചു. ഒരാഴ്​ച മുമ്പാണ്​ അദ്ദേഹത്തിന്​​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കിങ്​സ്​ കോളജ്​ ലണ്ടൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൃതദേഹം ലണ്ടനിൽ തന്ന ഖബറടക്കിയതായി കുടുംബത്തി​ന്റെ ഒൗദ്യേഗിക വക്​താവ്​ മാധ്യമങ്ങ​ളെ അറിയിച്ചു. 2007-2009 കാലത്താണ്​ നൂർ അദ്ദെ സോമാലിയയിലെ ട്രാൻസിഷനൽ ഫെഡറൽ ഗവൺമ​െൻറിലെ പ്രധാനമന്ത്രി ആയിരുന്നത്​.

Tags:    
News Summary - ex somalian pm dies on covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.