Posted On
date_range Updated On
date_range നെയ്റോബി ഭീകരാക്രമണം;മരണം 21ആയി
നെയ്റോബി: കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ആഡംബര ഹോട്ടൽ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 21ആ യി. ബുധനാഴ്ച അർധ രാത്രി ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 15ൽ നിന്ന് 21േലക്ക് ഉയർന്നത്.
28 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആയുധ ധാരികളായ ഭീകരർ ഡുസിറ്റ് ഡി ടു ഹോട്ടലിൽ ആക്രമണമഴിച്ചു വിട്ടത്. സുരക്ഷാ സേന മുഴുവൻ ഭീകരരെയും വധിച്ചതായി കെനിയൻ പ്രസിഡൻറ് ഉഹുരു കെനിയാത്ത അറിയിച്ചു.
സംഭവത്തെ തുടർന്ന് 700ൽപരം ആളുകളെ പ്രദേശത്തു നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൊമാലി ആസ്ഥാനമായ അൽ ഷബാബ് എന്ന ഭീകര സംഘടന ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.