ലിബിയയിൽ അഭയാര്‍ഥി ബോട്ട് മുങ്ങി 30 മരണം

റോം: ലിബിയന്‍ സമുദ്രാതിര്‍ത്തിയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി ചുരുങ്ങിയത് 30 പേര്‍ മരിച്ചു. വഹിക്കാവുന്നതിലും എത്രയോ അധികം ആളുകളെയും കൊണ്ടുപോവുകയായിരുന്ന ബോട്ട് മുങ്ങിയതിന്‍െറ ചിത്രം കഴിഞ്ഞ ദിവസമാണ് ഇറ്റലിയുടെ നാവികസേന പുറത്തുവിട്ടത്. കടലില്‍ റോന്തു ചുറ്റുകയായിരുന്ന തങ്ങളുടെ സേന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 562 പേരെ രക്ഷിച്ചതായും ഇറ്റലി പറഞ്ഞു. കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടിട്ടില്ളെന്നും ബുധനാഴ്ച രാത്രിയോടെ തെരച്ചില്‍ നിര്‍ത്തിയതായും ഇറ്റലി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT