Posted On
date_range Updated On
date_range യുഗാണ്ട: മുസേവേനിക്ക് അഞ്ചാം ഊഴം
കമ്പാല: മൂന്നു ദശകമായി അധികാരത്തില്‍ തുടരുന്ന യൊവേരി മുസേവേനിക്ക് അഞ്ചാം ഊഴം. തെരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ടുകള്‍ നേടിയാണ് 71 കാരനായ മുസേവേനി വിജയിച്ചത്. പ്രതിപക്ഷ നേതാവ് കിസ ബിസീഗ്യക്ക് 35 ശതമാനം വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച ബിസീഗ്യ വീട്ടുതടങ്കലിലാണ്. മുസേവേനിയുടെ വിജയം തെരഞ്ഞെടുപ്പ് കമീഷന്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് കമ്പാലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.