Posted On
date_range Updated On
date_range യു.എസിലെ മാളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക് പരിക്ക്
വാഷിങ്ടൺ: യു.എസിലെ വിസ്കോസിനിൽ മാളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക് പരിക്ക്. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വോവറ്റോസ മേഫെയർ മാളിൽ വെടിവെപ്പ് ഉണ്ടായതായും ഉടൻതന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായും എഫ്.ബി.ഐയും മിൽവോട്ടി കൗണ്ടി ഷെരീഫിെൻറ ഓഫിസും ട്വീറ്റ് ചെയ്തു.
സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുമ്പ് അക്രമി കടന്നുകളഞ്ഞതായും പരിക്കേറ്റ എട്ടുപേരെയും ആശുപത്രിയിലെത്തിച്ചതായും പൊലീസ് അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
20നും 30നും ഇടയിലുള്ള വെളുത്ത വർഗക്കാരനാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വെടിവെപ്പ് നടക്കുേമ്പാൾ ജീവനക്കാർ രക്ഷപ്പെട്ട് ഓടിയൊളിക്കുന്ന വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.