Posted On
date_range Updated On
date_range അമേരിക്കയിൽ സംഗീത നിശയിൽ തിക്കും തിരക്കും; എട്ടുപേർ മരിച്ചു
ഹൂസ്റ്റൺ: അമേരിക്കയിൽ സംഗീത നിശക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഹൂസ്റ്റണിൽ ആസ്ട്രോവേൾഡ് സംഗീത പരിപാടിയുടെ തുടക്കദിനത്തിലാണ് അപകടം. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിന് വേദിക്കടുത്തേക്ക് ജനക്കൂട്ടം തള്ളിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. 50,000 പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. അപകടത്തെ തുടർന്ന് രണ്ടു ദിവസത്തെ പരിപാടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.