Posted On
date_range Updated On
date_range 50 ലക്ഷം ഡോളർ തട്ടിയെടുത്ത കേസ്: ഇന്ത്യൻവംശജനായ അഭിഭാഷകൻ അറസ്റ്റിൽ
ന്യൂയോർക്: ഇന്ത്യൻ കമ്പനിയിൽനിന്ന് 50 ലക്ഷം ഡോളർ തട്ടിയെടുത്ത ഇന്ത്യൻവംശജനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. അഭിജിത് ദാസ് എന്നയാളാണ് അറസ്റ്റിലായത്. അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് മുമ്പ് മത്സരിച്ചിട്ടുള്ള ഇയാൾ കക്ഷികളുടെ ഫണ്ട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായും പരാതിയുണ്ട്.
ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ വിതരണംചെയ്ത ഇന്ത്യൻ കമ്പനിയെയും ഉടമകളായ ഇരട്ട സഹോദരങ്ങളെയുമാണ് ഇയാൾ കബളിപ്പിച്ചത്. ഈ സ്ഥാപനത്തിന് നിയമോപദേശം നൽകിയിരുന്നത് ഇയാളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.