Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി 35 മരണം
കൈറോ: ഈജിപ്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി 35 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്, മിനിബസ്, കാറുകൾ, ലോറി എന്നിവയാണ് അപകടത്തിൽപെട്ടത്. ബസിനും മിനിബസിനും കാറുകൾക്കും തീപിടിച്ചു. 18 പേർ വെന്തുമരിക്കുകയായിരുന്നു. കൈറോയെയും മെഡിറ്ററേനിയൻ നഗരമായ അലക്സാണ്ട്രിയയെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ വാദി അൽ നത്റൂന്‍ സമീപം ശനിയാഴ്ചയാണ് അപകടം. കൂട്ടിയിടിയിൽ കാറിൽ ഇന്ധനചോർച്ചയുണ്ടായി തീപിടിക്കുകയും മറ്റു വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.