Posted On
date_range Updated On
date_range ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 26 മരണം; 85 പേർക്ക് പരിക്ക്
ഏഥൻസ്: ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 26 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രിയോടെ ടെമ്പെയിൽ ലാറിസ്സക്ക് സമീപമാണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനും കാർഗോ ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു.
350 ഓളം യാത്രക്കാർ പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ 250 പേരെ രക്ഷപ്പെടുത്തിയതായി തെസ്സലി ഗവർണർ കോൺസ്റ്റാന്റിനോസ് അഗോറസ്റ്റോസ് പറഞ്ഞു. അപകടത്തെത്തുടർന്ന് നിരവധി കോച്ചുകൾ പാളം തെറ്റുകയും മൂന്ന് കോച്ചുകൾ കത്തിനശിക്കുകയും ചെയ്തു.
പാസഞ്ചർ ട്രെയിനിന്‍റെ ആദ്യ നാലു കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്, ആദ്യത്തെ രണ്ട് കൊച്ചുകൾ പൂർണ്ണമായും തകർന്നു -തെസ്സലി ഗവർണർ പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.