photo: Agence France-Presse / Getty Images
Posted On
date_range Updated On
date_range മിനി ബസ് മറിഞ്ഞ് മൊറോക്കോയിൽ 24 പേർ മരിച്ചു
റാബത്ത്: മൊറോക്കയിൽ ബസ് മറിഞ്ഞ് 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അസിലാൽ പ്രവിശ്യയിലെ ഡെംനാറ്റെ നഗരത്തിലെ ആഴ്ച ചന്തക്ക് പോകുകയായിരുന്ന മിനി ബസാണ് മറിഞ്ഞത്.
അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.
സമീപ വർഷങ്ങളിൽ രാജ്യത്തുണ്ടായ ദാരുണമായ അപകടങ്ങളിലൊന്നായി ഇത്. കഴിഞ്ഞ ആഗസ്റ്റിൽ കാസബ്ലാങ്കയിലുണ്ടായ ബസപകടത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.