Posted On
date_range Updated On
date_range ഝാൻസിയിൽ സൈനിക ക്യാമ്പിൽ അപകടം;2 സൈനികർ കൊല്ലപ്പെട്ടു
ലഖ്നോ : ഝാൻസിക്ക് സമീപം ടി-90 ടാങ്കിന്റെ ബാരൽ പൊട്ടിത്തെറിച്ച് രണ്ട് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.സുമേർ സിങ് (രാജസ്ഥാൻ), സുഖന്ത് മണ്ഡൽ (ബംഗാൾ)എന്നിവരാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേറ്റു.
മരിച്ചവരിൽ ഒരാൾ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ആണ്.ഝാൻസിക്ക് സമീപമുള്ള ബബിന കന്റോൺമെന്റി ൽഫീൽഡ് ഫയറിംഗ് പരിശീലനത്തിനിടെയായിരുന്നു അപകടം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.