Posted On
date_range Updated On
date_range അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം: 12 താലിബാൻ ഭീകരരെ വധിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയിൽ വ്യോമാക്രമണത്തിൽ 12 താലിബാൻ ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ആറു പേർ പാകിസ്താൻ പൗരന്മാരാണ്. ഏഴു പേർക്ക് പരിക്കേറ്റതായി നംഗാർഹറിലെ ഗവർണറുടെ ഒാഫീസ് അറിയിച്ചു.
ഖൊഗ്യാനി ജില്ലയിലെ ദൽദോ ഏരിയയിലാണ് ആക്രമണം നടന്നത്. ഭീകരരുടെ കൈവശമുണ്ടായിരുന്ന ഏഴ് റൈഫിളുകൾ സേന പിടിച്ചെടുത്തു.
ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രദേശവാസികൾക്കോ നിയമപാലകർക്കോ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.