ക്രിക്കറ്റ് ഇന്ത്യയും ധോണിയെ എങ്ങനെ ഓർത്തുവെക്കും?

വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​ർ ഗോ​​ൾ കീ​​പ്പ​​ർ​​മാ​​രോ​​ളം കാ​​ൽ​​പ​​നി​​ക​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. എ​​ങ്കി​​ലും, ചി​​ല ശ്ര​​മ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. വി​​ക്ക​​റ്റ് കീ​​പ്പ​​റെ ഒ​​രു മെ​​റ്റ​​ഫ​​റാ​​ക്കി സ്ത്രീ​​ക​​ളു​​ടെ പാ​​ർ​​ശ്വ​​വ​​ത്ക​ര​ണ​​ത്തെ​​ക്കു​​റി​​ച്ച് ക​​രീ​​ബി​​യ​​ൻ ക​​വ​ി വ​​ലെ​​രി ബ്ലൂം (Valerie Bloom) ​​എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. പ​​ന്ത് പി​​ടി​​ക്കു​​ക, ത​​ടു​​ക്കു​​ക, പി​​ടി​​ച്ച പ​​ന്ത് വി​​ത​​ര​​ണം ചെ​​യ്യു​​ക എ​​ന്നി​​ങ്ങ​​നെ സ​​മാ​​ന​​സ്വ​​ഭാ​​വ​​മു​​ള്ള ജോ​​ലി​​യാ​​ണ് ഗോ​​ൾ കീ​​പ്പ​​റും വി​​ക്ക​​റ്റ്...

വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​ർ ഗോ​​ൾ കീ​​പ്പ​​ർ​​മാ​​രോ​​ളം കാ​​ൽ​​പ​​നി​​ക​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. എ​​ങ്കി​​ലും, ചി​​ല ശ്ര​​മ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. വി​​ക്ക​​റ്റ് കീ​​പ്പ​​റെ ഒ​​രു മെ​​റ്റ​​ഫ​​റാ​​ക്കി സ്ത്രീ​​ക​​ളു​​ടെ പാ​​ർ​​ശ്വ​​വ​​ത്ക​ര​ണ​​ത്തെ​​ക്കു​​റി​​ച്ച് ക​​രീ​​ബി​​യ​​ൻ ക​​വ​ി വ​​ലെ​​രി ബ്ലൂം (Valerie Bloom) ​​എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. പ​​ന്ത് പി​​ടി​​ക്കു​​ക, ത​​ടു​​ക്കു​​ക, പി​​ടി​​ച്ച പ​​ന്ത് വി​​ത​​ര​​ണം ചെ​​യ്യു​​ക എ​​ന്നി​​ങ്ങ​​നെ സ​​മാ​​ന​​സ്വ​​ഭാ​​വ​​മു​​ള്ള ജോ​​ലി​​യാ​​ണ് ഗോ​​ൾ കീ​​പ്പ​​റും വി​​ക്ക​​റ്റ് കീ​​പ്പ​​റും ചെ​​യ്യു​​ന്ന​​ത്. പ​​ക്ഷേ, വ​​ള​​രെ മൗ​​ലി​​ക​​മാ​​യ ഒ​​രു മാ​​റ്റം ഇ​​രു​​വ​​ർ​​ക്കു​​മി​​ട​​യി​​ലു​​ണ്ട്. ഒ​​രു ഫു​​ട്ബാ​​ൾ ടീ​​മി​​ലെ 11 പേ​​രി​​ൽ ഏ​​റ്റ​​വും കു​​റ​​ച്ച് പ​​ന്ത് സ്പ​​ർ​​ശി​​ക്കു​​ന്ന​​ത് ഗോ​​ൾ​​കീ​​പ്പ​​റാ​​ണ്. ത​​ന്റെ യൗ​​വ​​ന​​കാ​​ല​​ത്ത് ഗോ​​ൾ​​കീ​​പ്പ​​റാ​​യി​​രു​​ന്ന വി​​ഖ്യാ​​ത ഫ്ര​​ഞ്ച് എ​ഴു​ത്തു​കാ​ര​ൻ ആ​​ൽ​​േ​ബ​​ർ ക​ാ​മ്യു ത​​ന്റെ ഗോ​​ൾ കീ​​പ്പി​ങ് കാ​​ല​​ത്തെ അ​​നു​​സ്മ​​രി​​ക്കു​​ന്ന​​ത് ഇ​​ങ്ങ​​നെ​​യാ​​ണ്: ‘‘ന​​മ്മ​​ൾ പ്ര​​തീ​​ക്ഷി​​ച്ചിരി​​ക്കു​​ന്ന സ​​മ​​യ​​ത്ത് പ​​ന്ത് ഒ​​രി​​ക്ക​​ലും അ​​രി​​കി​​ലെ​​ത്തി​​ല്ലെ​​ന്ന് ഞാ​​ൻ മ​​ന​​സ്സി​​ലാ​​ക്കി. ആ ​​പാ​​ഠം എ​​ന്നെ ജീ​​വി​​ത​​ത്തി​​ൽ ഒ​​രു​​പാ​​ട് സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ചും വ​​ലി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ലു​​ള്ള മ​​നു​​ഷ്യ​​രുമായുള്ള ബന്ധങ്ങളിൽ. അവർ ഒ​​രി​​ക്ക​​ലും കൃത്യ സ​​മ​​യ​​ത്ത് എ​​ത്തി​​ച്ചേ​​രാ​​റി​​ല്ല.’’

പ​​ക്ഷേ, ക്രി​​ക്ക​​റ്റി​​ല​​ത് നേ​​ർ​​വി​പ​​രീ​​ത​​മാ​​ണ്. 11 ഫീ​​ൽ​​ഡ​​ർ​​മാ​​രി​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​​​റേ​​ക്കാ​​ൾ പ​​ന്ത് സ്പ​​ർ​​ശി​​ക്കു​​ന്ന മ​​റ്റാ​​രു​​മി​​ല്ല. പ​​ക​​ല​​ന്തി​​യോ​​ളം നീ​​ളു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ന​​ട​​ത്തു​​ന്ന സാ​​ഹ​​സി​​ക​​ത​​ക​​ളും അ​​ക്രോ​​ബാ​​റ്റി​​ക് മി​​ക​​വു​​മൊ​​ന്നും അ​​ധി​​ക​​മാ​​രും വി​​വ​​രി​​ക്കാ​​റി​​ല്ല. ബൗ​​ള​​ർ തൊ​​ടു​​ത്തു​​വി​​ടു​​ന്ന ടേ​​ണി​​ങ്ങും സ്വി​​ങ്ങും ബൗ​​ൺ​​സും ചേ​​ർ​​ന്ന പ​​ന്തു​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ക്കു​​ക എ​​ന്ന​​ത് അ​​സാ​​ധ്യ മെ​​യ് വ​​ഴ​​ക്ക​​വും പ​​രി​​ശീ​​ല​​ന​​വും ഏ​​കാ​​ഗ്ര​​ത​​യും സ​​മ​​ന്വ​​യി​​ച്ച ഒ​​രു വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​ക്ക് മാ​​ത്രം സാ​​ധി​​ക്കു​​ന്ന​​താ​​ണ്. ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വൃ​​ദ്ധി​​മാ​​ൻ സാ​​ഹ​​യു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ വി​​ക്ക​​റ്റ് കീ​​പ്പി​​ങ് ഒ​​രു ‘താ​​ങ്ക് ലെ​​സ് ജോ​​ബാ​​ണ്’. മി​​ക​​ച്ച വി​​ക്ക​​റ്റ് കീ​​പ്പ​​ർ എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു അ​​വാ​​ർ​​ഡ് ഇ​​തു​​വ​​രെ ഉ​​ദ​​യം ചെ​​യ്തി​​ട്ടു​പോ​​ലു​​മി​​ല്ല. ഇ​​തി​​ഹാ​​സ വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രി​​ലൊ​​രാ​​ളാ​​യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മാ​​ർ​​ക്ക് ബൗ​​ച്ച​​ർ​​ക്ക് ത​​ന്റെ ഉ​​ദ്യ​​മ​​ത്തി​​നി​​ട​​യി​​ൽ ന​​ഷ്ട​​മാ​​യ​​ത് ക​​രി​​യ​​റും ഇ​​ട​​തു​​ക​​ണ്ണി​​ന്റെ കാ​​ഴ്ച​​യു​​മാ​​ണ്. സോ​​മ​​ർ​​സെ​​റ്റു​​മാ​​യു​​ള്ള പ​​രി​​ശീ​​ല​ന​ മ​​ത്സ​​ര​​ത്തി​​നി​​ടെ ഇ​ം​റാ​ൻ താ​​ഹി​​റി​​ന്റെ പന്തിൽ തെറിച്ച ബെയിൽസ് ബൗ​​ച്ച​​റു​​ടെ ഇ​​ട​​തു​​ക​​ണ്ണി​​ൽ ഇ​​രു​​ട്ടൊ​​ഴി​​ച്ചാ​​ണ് പോ​​യ​​ത്. ഭാ​​ഗി​​ക​ കാ​​ഴ്ച അ​​വ​​ശേ​​ഷി​​ച്ചെ​​ങ്കി​​ലും ബൗ​​ച്ച​​ർ​​ക്ക് പി​​ന്നീ​​ടൊ​​രി​​ക്ക​​ലും ക​​ളി​​ക്ക​​ള​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങിവ​​രാ​​നാ​​യി​​ല്ല. ബി​​ഹാ​​റു​​കാ​​ര​​ൻ സാ​​ബ ക​​രീം ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ച് വ​​രു​​മ്പോ​​ഴാ​​യി​​രു​​ന്നു ബം​​ഗ്ല​ാ​ദേ​​ശു​​മാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ ക​​ണ്ണി​​ൽ പ​​ന്തു​​കൊ​​ണ്ട​​ത്. 33ാം വ​​യ​​സ്സി​​ലേ​​റ്റ ആ ​​പ​​രി​​ക്കി​​നെ​​ത്തു​​ട​​ർന്ന് സ​​ർ​​ജ​​റി​​ക്ക് വി​​ധേ​​യ​നാ​​യ ക​​രീം പി​​ന്നീ​​ടൊ​​രി​​ക്ക​​ലും ക​​ള​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​വ​​ന്നി​​ല്ല. ആ​​രും അ​​യാ​​ളെ ഓ​​ർ​​ക്കാ​​റു​​മി​​ല്ല.

ഇം​​ഗ്ല​​ണ്ട് ഫു​​ട്ബാ​​ൾ ടീം ​​ഗോ​​ൾ​​കീ​​പ്പ​​ർ ജോ ​​ഹാ​​ർ​​ട്ടും ഇം​​ഗ്ല​​ണ്ട് ക്രി​​ക്ക​​റ്റ് ടീം ​​വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജോ​​സ് ബ​​ട്‍ല​​റും ത​​ങ്ങ​​ളു​​​ടെ ജോ​​ലി​​ക​​ൾ പ​​ര​​സ്പ​​രം വെ​​ച്ചു​​മാ​​റു​​ന്ന ഒ​​രു വി​ഡി​​യോ യൂ​​ട്യൂ​​ബി​​ൽ ഇം​​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് പ​​ങ്കു​​വെ​​ച്ചി​​ട്ടു​​ണ്ട്. ഗോ​​ൾ​​കീ​​പ്പ​​റും വി​​ക്ക​​റ്റ് കീ​​പ്പ​​റും ത​​മ്മി​​ലു​​ള്ള സാ​​മ്യ​​ങ്ങ​​ളും വ്യ​​ത്യാ​​സ​​ങ്ങ​​ളും ഇ​​രു​​വ​​രും കൃ​​ത്യ​​മാ​​യി വി​​ഡി​​യോ​​യി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. ക്രി​​ക്ക​​റ്റ് വ​​രു​​മ്പോ​​ൾ വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യും ഫു​​ട്ബാ​​ൾ വ​​രു​​മ്പോ​​ൾ ഗോ​​ൾ​​കീ​​പ്പ​​റാ​​യും വേ​​ഷ​​മി​​ടു​​ന്ന അ​​നേ​​കം പേ​​ർ ന​​മ്മു​​ടെ നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ലു​​മു​​ണ്ട്. റാ​​ഞ്ചി​​യി​​ലെ ജ​​വ​​ഹ​​ർ വി​​ദ്യാ​​മ​​ന്ദി​​ർ സ്കൂ​​ളി​​നാ​​യി ഗോ​​ൾ കീ​​പ്പി​ങ് ഗ്ലൗ​​സ​​ണി​​ഞ്ഞി​​രു​​ന്ന ധോ​​ണി​​യു​​ടെ ക​​ഥ​​യും സ​​മാ​​നം​ത​​ന്നെ. ധോ​​ണി​​യു​​ടെ ഗോ​​ൾ​​കീ​​പ്പി​ങ് സ്കി​​ല്ലു​​ക​​ൾ ക​​ണ്ട സ്കൂ​​ളി​​ലെ കോ​​ച്ച് ര​​ഞ്ജ​​ൻ ബാ​​ന​​ർ​​ജി ക്രി​​ക്ക​​റ്റി​​ലേ​​ക്ക് ക്ഷ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ജോ ഹാ​ർട്ട​ും ജോസ് ബട്‍ലറും

സ്റ്റം​​പി​​ന്​ പി​​റ​​കി​​ലു​​ള്ള ത​​ന്‍റെ ജോ​​ലി ഭം​​ഗി​​യാ​​യി നി​​ർ​​വ​​ഹി​​ക്കു​​ക എ​​ന്ന​​ത്​ മാ​​ത്ര​​മാ​​യി​​രു​​ന്നു ഒ​​രു​​കാ​​ല​​ത്ത് വി​​ക്ക​​റ്റ്​ കീ​​പ്പ​​ർ​​മാ​​രു​​ടെ ജോ​​ലി. സ്​​​പെ​​ഷ​ലി​​സ്റ്റ്​ ബാ​​റ്റ്​​​സ്മാ​​ന്‍മാ​​ർ​​ക്ക് ശേ​​ഷം ക്രീ​​സി​​ലെ​​ത്തു​​ന്ന വി​​ക്ക​​റ്റ്​ കീ​​പ്പ​​ർ​​ക്ക്​ ബാ​​റ്റി​​ങ്ങി​​ൽ വ​​ലി​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ങ്ങ​​ളൊ​​ന്നു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ആ ​​ബാ​​റ്റി​​ൽ​നി​​ന്നും വീ​​ണു​​കി​​ട്ടു​​ന്ന​​തെ​​ന്തും ബോ​​ണ​​സാ​​യി എ​​ല്ലാ​​വ​​രും ക​​രു​​തി. ഒ​​റ്റ​​പ്പെ​​ട്ട ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ എ​​തി​​ർ​​വാ​​ദ​​ങ്ങ​​ളാ​​യി വ​​ന്നേ​​ക്കാം. ഈ ​​സ്ഥി​​തി​​യി​​ൽ വി​​പ്ല​​വം ന​​ട​​പ്പാ​​ക്കു​​ന്ന​​ത് ആ​​സ്​​​ട്രേ​​ലി​​യ​​ക്കാ​​ര​​ൻ ആ​​ദം ഗി​​ൽ​​ക്രി​​സ്​​​റ്റാ​​ണ്. പ​​ഴു​​തു​​ക​​ളി​​ല്ലാ​​ത്ത വി​​ക്ക​​റ്റ് കീ​​പ്പി​​ങ്ങി​​നൊ​​പ്പം ആ​​ക്ര​​മ​​ണോ​​ത്സു​​ക​​മാ​​യ ബാ​​റ്റി​ങ് പു​​റ​​ത്തെ​​ടു​​ക്കു​​ക​​യും പ​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ലും ആ​​സ്ട്രേ​​ലി​​യ​​യെ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ വി​​ക്ക​​റ്റ്​ കീ​​പ്പ​​ർ​​മാ​​ർ​​ക്കും ഒ​​ന്നാ​​ന്ത​​രം ബാ​​റ്റ്സ്മാ​​നാ​​ക​ാ​മെ​​ന്ന പൊ​​തു​​ധാ​​ര​​ണ രൂ​​പ​​പ്പെ​​ട്ടു. അ​​തി​​ന്‍റെ അ​​നു​​ര​​ണ​​ന​​ങ്ങ​​ൾ മ​​റ്റു​​ ടീ​​മു​​ക​​ളി​​ലു​​മു​​ണ്ടാ​​യി. ശ്രീ​​ല​​ങ്ക​​യി​​ൽ കു​​മാ​​ർ സം​​ഗ​​ക്കാ​​ര, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ മാ​​ർ​​ക്ക്​ ബൗ​​ച്ച​​ർ അ​​ട​​ക്ക​​മു​​ള്ള വി​​ക്ക​​റ്റ്​ കീ​​പ്പ​​ർ-​ബാ​​റ്റ്​​​സ്മാ​​ൻ​​മാ​​ർ ഉ​​ദ​​യംചെ​​യ്തു. ഇ​​ന്ത്യ​​ക്കാ​​ക​​ട്ടെ, അ​​സാ​​ധാ​​ര​​ണ മി​​ക​​വു​​ള്ള വി​​ക്ക​​റ്റ്​ കീ​​പ്പ​​റെ​ ലോ​​ക​​ത്തി​​നു മു​​ന്നി​​ൽ വെ​​ക്കാ​​നി​​ല്ലാ​​യി​​രു​​ന്നു. ’90ക​​ളു​​ടെ മ​​ധ്യം മു​​ത​​ൽ 2000ത്തി​​ന്റെ തു​​ട​​ക്ക​​കാ​​ലം വ​​രെ സ്ഥി​​ര​​മാ​​യി ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്ന ന​​യ​​ൻ മോം​​ഗി​​യ​​യെ​​ന്ന ശ​​രാ​​ശ​​രി ബാ​​റ്റ്​​​സ്മാ​​നാ​​യി​​രു​​ന്നു ദീ​​ർ​​ഘ​​കാ​​ലം ആ ​​ജോ​​ലി​ ചെ​​യ്തു​​പോ​​ന്ന​​ത്. കോ​​ഴ വി​​വാ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന്​ മോം​​ഗി​​യ പു​​റ​​ത്താ​​യ​​തോ​​ടെ പ്ര​​തി​​സ​​ന്ധി രൂ​​പ​​പ്പെ​​ട്ടു. വി​​ക്ക​​റ്റ്​ കീ​​പ്പ​​റെ​​ന്ന അ​​പാ​​യമേ​​ഖ​​ല​​യി​​ലേ​​ക്ക് പ​​ല​​രും വ​​ന്നു​​പോ​​യെ​​ങ്കി​​ലും ആ​​രും സ്വ​​യം അ​​ട​​യാ​​ള​​​പ്പെ​​ടു​​ത്തി​​യി​​ല്ല. സ​​മീ​​ർ ദി​​ഗെ, അ​​ജ​​യ്​ രാ​​ത്ര, ദീ​​പ്​ ദാ​​സ്​ ഗു​​പ്ത, വി​​ജ​​യ്​ ദ​​ഹി​​യ, സാ​​ബ ക​​രീം, പാ​​ർ​​ഥി​​വ്​ പ​​ട്ടേ​​ൽ, ദി​​നേ​​ശ്​ കാ​​ർ​​ത്തി​​ക്​ എ​​ന്നി​​വ​​രെ​​ല്ലാം അ​​തി​​ലു​​ൾ​​പ്പെ​​ടും. ഇ​​വ​​രെ​​ല്ലാം അ​​തിദ​​യ​​നീ​​യ​​മാ​​യ ബാ​​റ്റി​ങ് പ്ര​​ക​​ട​​ന​​ത്തി​​നൊ​​പ്പം കീ​​പ്പിങ്ങി​​ലും പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു. അ​​തോ​​ടെ, രാ​​ഹു​​ൽ ദ്രാ​​വി​​ഡ്​ വി​​ക്ക​​റ്റ്​ കീ​​പ്പ​​റാ​​യി ഗ്ലൗ​​സ​​ണി​​യു​​ന്ന കൗ​​തു​​ക​​ക്കാ​​ഴ്ച​​ക്കും ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ്​ സാ​​ക്ഷി​​യാ​​യി.

 പരിക്കേറ്റ് മടങ്ങുന്ന മാ​​ർ​​ക്ക് ബൗ​​ച്ച​​ർ​​

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ വി​​ക്ക​​റ്റ് കീ​​പ്പി​ങ് പൊ​​സി​​ഷ​​ൻ പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​കു​​ന്ന അ​​തേ കാ​​ല​​ത്തു​​ത​​ന്നെ​​യാ​​ണ് ഡ​​ൽ​​ഹി​​യി​​ൽനി​​ന്നും 1300 കി​​ലോ​​മീ​​റ്റ​​ർ മാ​​റി റാ​​ഞ്ചി​​യി​​ൽ മ​​ഹേ​​ന്ദ്ര സി​​ങ്​ ധോ​​ണി ഉ​​ദ​​യം​ചെ​​യ്യു​​ന്ന​​ത്. ആ​​ദ്യം ബി​​ഹാ​​റി​​നാ​​യും ശേ​​ഷം ഝാ​​ർ​​ഖ​​ണ്ഡി​​നാ​​യും ത​​ന്‍റെ പ​​ണി വൃ​​ത്തി​​യാ​​യി ചെ​​യ്തി​​രു​​ന്ന ധോ​​ണി​​യെ​​ക്കു​​റി​​ച്ച ച​​ർ​​ച്ച​​ക​​ൾ ദേ​​ശീ​​യ ടീം ​​സെ​​ല​​ക്ട​​ർ​​മാ​​രി​​ലും എ​​ത്തി. 1983 ലോ​​ക​​ക​​പ്പ് ടീ​​മി​​ലെ വി​​ക്ക​​റ്റ്​ കീ​​പ്പ​​റും മു​​ൻ ഇ​​ന്ത്യ​​ൻ ചീ​​ഫ് സെ​​ല​​ക്ട​​റു​​മാ​​യി​​രു​​ന്ന സ​​യ്യി​​ദ്​ കി​​ർ​​മാ​​നി ധോ​​ണി​​യെ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ്​ ടീ​​മി​​ന്‍റെ പ​​രി​​സ​​ര​​ത്തി​​ലേ​​ക്ക്​ ക​​ണ്ടെ​​ടു​​ത്ത​​തി​​നെ​​ക്കു​​റി​​ച്ച്​ വി​​വ​​രി​​ക്കു​​ന്ന​​തി​​ങ്ങ​​നെ: ‘‘ഞാ​​നും അ​​ന്ന​​ത്തെ ഈ​​സ്റ്റ് ​േസാ​​ണി​​ലെ സ​​ഹ സെ​​ല​​ക്ട​​റാ​​യി​​രു​​ന്ന പ്ര​​ണ​​ബ്​ റോ​​യി​​യും ഒ​​രു ര​​ഞ്ജി​ട്രോ​​ഫി മ​​ത്സ​​രം കാ​​ണു​​ക​​യാ​​യി​​രു​​ന്നു. ഝാ​ർ​​ഖ​​ണ്ഡി​​ൽ​നി​​ന്നും ഒ​​രു വി​​ക്ക​​റ്റ്​ കീ​​പ്പ​​ർ ബാ​​റ്റ്സ്​​​മാ​​നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം ഒ​​രു സെ​​ല​​ക്ഷ​​ൻ അ​​ർ​​ഹി​​ക്കു​​ന്നു​​ണ്ടെ​​ന്നും പ്ര​​ണ​​ബ് എ​​ന്നോ​​ട് പ​​റ​​ഞ്ഞു. ഞാ​​ന​​ദ്ദേ​​ഹ​​ത്തോ​​ട്​ ചോ​​ദി​​ച്ചു, ഈ ​​മ​​ത്സ​​ര​​ത്തി​​ൽ വി​​ക്ക​​റ്റ്​ കീ​​പ്പ​​റാ​​യി​​രി​​ക്കു​​ന്ന​​യാ​​ളാ​​ണോ? അ​​ല്ല, ഇ​​ന്ന​​ദ്ദേ​​ഹം ഫൈ​​ൻ ലെ​​ഗി​​ൽ ഫീ​​ൽ​ഡ് ചെ​​യ്യു​​ക​​യാ​​ണെ​​ന്ന്​ പ്ര​​ണ​​ബ്​ പ​​റ​​ഞ്ഞു. ഞാ​​ൻ ആ ​​ക​​ളി​​ക്കാ​​ര​​ന്‍റെ ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്​ എ​​ടു​​ത്തു​​നോ​​ക്കി. അ​​യാ​​ളു​​ടെ സ്ഥി​​ര​​ത എ​​ന്നെ അ​​മ്പ​​ര​​പ്പി​​ച്ചു. അ​​യാ​​ൾ വി​​ക്ക​​റ്റ്​ കീ​​പ്പി​ങ്​ എ​​ങ്ങ​​നെ ചെ​​യ്യു​​ന്നു​​വെ​​ന്ന്​ ഒ​​രി​​ക്ക​​ൽ​പോ​​ലും കാ​​ണാ​​തെ അ​​ദ്ദേ​​ഹ​​ത്തെ ഈ​​സ്റ്റ്​ സോ​​ൺ ക്രി​​ക്ക​​റ്റ്​ ടീ​​മി​​ലേ​​ക്ക്​ തി​ര​​ഞ്ഞെ​​ടു​​ത്തു. പി​​ന്നീ​​ട്​ ന​​ട​​ന്ന​​തെ​​ല്ലാം ച​​രി​​ത്രം.’’ ആ​​ഭ്യ​​ന്തര ക്രി​​ക്ക​​റ്റി​​ലെ മു​​ൻ​​നി​​ര താ​​ര​​ങ്ങ​​ൾ അ​​ണി​​നി​​ര​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഈ​​സ്റ്റ് സോ​​ണി​​നാ​​യി ന​​ട​​ത്തി​​യ ഉ​​ഗ്ര​​ൻ പ്ര​​ക​​ട​​ന​​ങ്ങ​​ളാ​​ണ്​ ധോ​​ണി​​യെ ദേ​​ശീ​​യ ടീ​​മി​​ന്‍റെ വാ​​തി​​ലി​​ലെ​​ത്തി​​ച്ച​​ത്. ഇ​​ന്ത്യ എ ​​ടീ​​മി​​നാ​​യി ന​​ട​​ത്തി​​യ നി​​ർ​​ണാ​​യ​​ക പ്ര​​ക​​ട​​ന​​ങ്ങ​​ൾ കൂ​​ടി​​യാ​​യ​​തോ​​ടെ ധോ​​ണി​​യു​​ടെ സെ​​ല​​ക്ഷ​​ൻ അ​​വ​​ഗ​​ണി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​താ​​യി മാ​​റി.

ക്രി​​ക്ക​​റ്റ് താ​​ര​​ത്തി​​ൽ​നി​​ന്നും സൂ​​പ്പ​​ർ​​താ​​ര​​ത്തി​​ലേ​​ക്ക്

2004ലെ ​​ബം​​ഗ്ല​ാ​ദേ​​ശ്​ പ​​ര്യ​​ട​​ന​​ത്തി​​ലാ​​ണ്​ ധോ​​ണി ആ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​ൻ ജ​​ഴ്​​​സി​​യ​​ണി​​യു​​ന്ന​​ത്. ഡ​​ൽ​​ഹി, മും​​ബൈ അ​​ട​​ക്ക​​മു​​ള്ള വ​​ൻ ന​​ഗ​​ര​​ങ്ങ​​ളി​​ലെ സ്വാ​​ധീ​​ന​​മൊ​​ന്നു​​മി​​ല്ലാ​​തെ നീ​​ള​​ന്‍മു​​ടി​​യു​​മാ​​യി എ​​ത്തി​​യ റാ​​ഞ്ചി​​ക്കാ​​ര​​ന്‍റെ അ​​​ര​​ങ്ങേ​​റ്റം ആ​​​ഘോ​​ഷ​​മാ​​ക്കാ​​ൻ ആ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. സ​​ചി​​ൻ, ദ്രാ​​വി​​ഡ്, ഗാം​​ഗു​​ലി, സെ​​വാ​​ഗ്, യു​​വ​​രാ​​ജ്​ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഇ​​ന്ത്യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ബാ​​റ്റി​ങ്​ ലൈ​​ന​​പ്പി​​നി​​ട​​യി​​ലേ​​ക്കാ​​ണ്​ ധോ​​ണി വ​​ന്നി​​റ​​ങ്ങു​​ന്ന​​ത്. ക​​ന്നി മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യ പ​​ന്തി​​ൽ​ത​​ന്നെ ഇ​​ല്ലാ​​ത്ത റ​​ണ്ണി​​നോ​​ടി പൂ​​ജ്യ​​ത്തി​​ന്​ പു​​റ​​ത്ത്. ഒ​​രു താ​​ര​​വും ആ​​ഗ്ര​​ഹി​​ക്കാ​​ത്ത മോ​​ശം അ​​ര​​ങ്ങേ​​റ്റം. പ​​ര​​മ്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ധോ​​ണി​​യെ ക​​ര​​ക്കി​​രു​​ത്തി അ​​വ​​സ​​രം ന​​ൽ​​കി​​യ​​ത്​ ദി​​നേ​​ശ്​ കാ​​ർ​​ത്തി​​കി​​ന്. മു​​ഖം കാ​​ണി​​ച്ചു​​മ​​ട​​ങ്ങു​​ന്ന ഒ​​രു വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ മാ​​ത്ര​​മാ​​യി ധോ​​ണി​​യും മ​​ട​​ങ്ങു​​മെ​​ന്ന് പ​​ല​​രും ക​​രു​​തി.

ധോണി ബംഗ്ലദേശിനെതിരെയുള്ള മത്സരത്തിൽ

മ​​ത്സ​​ര​​ത്തി​​ൽ കാ​​ർ​​ത്തി​​ക് ദ​​യ​​നീ​​യ പ​​രാ​​ജ​​യ​​മാ​​കു​​ക​​യും ഇ​​ന്ത്യ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ബം​​ഗ്ല​ാ​ദേ​​ശി​​നോ​​ട്​ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​തോ​​ടെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ധോ​​ണി​​യെ തി​​രി​​ച്ചു​​വി​​ളി​​ച്ചു. മു​​ൻ​​നി​​ര ബാ​​റ്റ്​​​സ്മാ​​ൻ​​മാ​​രെ​​ല്ലാം തി​​ള​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ൽ ധോ​​ണി​​ക്ക്​ കാ​​ര്യ​​മാ​​യി ഒ​​ന്നും ചെ​​യ്യാ​​നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ര​​ണ്ടു​​ പ​​ന്തി​​ൽനി​​ന്നും ഒ​​രു സി​​ക്സ​​റ​​ട​​ക്കം ഏ​​ഴു​ റ​​ൺ​​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. വ​​രാ​​നി​​രി​​ക്കു​​ന്ന അ​​നേ​​കം സി​​ക്സ​​റു​​ക​​ളു​​ടെ വി​​ളം​​ബ​​രം അ​​റി​​യി​​ക്കു​​ന്ന ധോ​​ണി​​യു​​ടെ സ്വ​​ത​ഃ​സി​​ദ്ധ​​മാ​​യ ശൈ​​ലി​​യി​​ലു​​ള്ള സി​​ക്സ​​റാ​​യി​​രു​​ന്നു അ​​ത്.

വി​​ക്ക​​റ്റ്​ കീ​​പ്പ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക്​ പ​​രി​​ഗ​​ണി​​ക്കാ​​ൻ യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ​ത​​ന്നെ 2005ലെ ​​പാ​​കി​​സ്താ​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ലും ധോ​​ണി ഇ​​ടം നേ​​ടി. ഏ​​റെ​ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം പാ​​കി​​സ്താ​​ൻ ഇ​​ന്ത്യ​​യി​​ൽ ന​​ട​​ത്തു​​ന്ന പ​​ര്യ​​ട​​ന​​മാ​​യ​​തി​​നാ​​ൽ​ത​​ന്നെ ഏ​​റെ ശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ച്ച പ​​ര​​മ്പ​​ര​​യാ​​യി​​രു​​ന്നു അ​​ത്. കൊ​​ച്ചി​​യി​​ൽ ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സെ​​വാ​​ഗി​​ന്‍റെ​​യും ദ്രാ​​വി​​ഡി​​ന്‍റെ​​യും സെ​​ഞ്ച്വ​​റി​ മി​​ക​​വി​​ൽ ഇ​​ന്ത്യ​​ക്ക്​ ജ​​യം. മ​​ത്സ​​ര​​ത്തി​​ൽ ഏ​​ഴു​​ പ​​ന്തി​​ൽ​നി​​ന്നും 3 റ​​ൺ​​സെ​​ടു​​ത്ത ധോ​​ണി പ​​രാ​​ജ​​യം​ത​​ന്നെ. ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ന്​ വേ​​ദി​​യാ​​യ​​ത്​ അ​​വി​​ഭ​​ക്ത ആ​​​ന്ധ്ര​​യി​​ലെ തീ​​ര​​ദേ​​ശ പ​​ട്ട​​ണ​​മാ​​യ വി​​ശാ​​ഖ​​പ​​ട്ട​​ണം. മ​​ത്സ​​ര​​ത്തി​​​ന്​ ആ​​ര​​വ​​ങ്ങ​​ളു​​യ​​ർ​​ന്നു. ടോ​​സ്​ നേ​​ടി​​യ ഇ​​ന്ത്യ​​ക്കാ​​യി കൂ​​ടു​​ത​​ലൊ​​ന്നും ആ​​ലോ​​ചി​​ക്കാ​​തെ ഗാം​​ഗു​​ലി ബാ​​റ്റി​ങ്​ തി​​ര​​ഞ്ഞെ​​ടു​​ത്തു. സ്കോ​​ർ​​ബോ​​ർ​​ഡ്​ 26ൽ ​​നി​​ൽ​​ക്കേ സ​​ചി​ൻ ടെ​​ണ്ടു​​ൽ​​ക​ർ മ​​ട​​ങ്ങി. ഇ​​ന്നി​ങ്​​​സ്​ പ​​ടു​​ത്തു​​യ​​ർ​​ത്തേ​​ണ്ട നി​​ർ​​ണാ​​യ​​ക​ വ​​ൺ​​ഡൗ​​ൺ പൊ​​സി​​ഷ​​നി​​ൽ ധോ​​ണി അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ക്രീ​​സി​​ലെ​​ത്തു​​ന്നു. സ​​ചി​​ന്‍റെ നി​​ല​​യു​​റ​​പ്പി​​ക്കും മു​​മ്പേ​​യു​​ള്ള അ​​പ്ര​​തീ​​ക്ഷി​​ത റ​​ൺ​​ഔ​​ട്ടി​​ൽ നി​​ശ്ശബ്ദ​മാ​​യ ഗാ​​ല​​റി ഒ​​ന്ന​​മ്പ​​ര​​ന്നു. തൊ​​ട്ടു​​മു​​മ്പു​​ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഏ​​ഴാം​ സ്ഥാ​​ന​​ത്ത്, എ​​ല്ലാ ബാ​​റ്റ്​​​സ്​​​മാ​​ൻ​​മാ​​ർ​​ക്കും​ ശേ​​ഷം ക്രീ​​സി​​ലെ​​ത്തി​​യി​​രു​​ന്ന ധോ​​ണി​​​യു​​ടെ സ്ഥാ​​ന​​ക്ക​​യ​​റ്റം സ്വാ​​ഭാ​​വി​​ക​​മാ​​യു​​ണ്ടാ​​ക്കു​​ന്ന അ​​മ്പ​​ര​​പ്പ്. പ​​ക്ഷേ, ആ ​​സ്ഥാ​​ന​​ക്ക​​യ​​റ്റം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന്‍റെ​​യും ധോ​​ണി​​യെ​​ന്ന താ​​ര​​ത്തി​​ന്റെ​​യും ക​​ഥ അ​​വി​​ടെ മു​​ത​​ൽ മാ​​റ്റി​​ത്തു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഒ​​ര​​റ്റ​​ത്ത് അ​​ടി​​ച്ചു​​ത​​ക​​ർ​​ത്തി​​രു​​ന്ന സെ​​വാ​​ഗി​​നൊ​​പ്പം ധോ​​ണി​​യും ചേ​​ർ​​ന്നു. റാ​​ണ ന​​വേ​​ദു​​ൽ ഹ​​സ​​നെ​​തി​​രാ​​യ ഉ​​ജ്ജ്വ​​ല ബൗ​​ണ്ട​​റി​​യോ​​ടെ​​യാ​​ണ്​ ധോ​​ണി അ​​ക്കൗ​​ണ്ട്​ തു​​റ​​ന്ന​​ത്. മോ​​ശം പ​​റ​​യാ​​നി​​ല്ലാ​​ത്ത ആ ​​പ​​ന്തി​​നെ ബൗ​​ണ്ട​​റി​​യി​​ലേ​​ക്ക്​ പ​​റ​​ത്തി​​യ​​തി​​ൽ ത​​ന്നെ ചി​​ല സൂ​​ച​​ന​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ക​​മ​​ന്‍റേ​​റ്റ​​ർ റ​​മീ​​സ്​ രാ​​ജ​​യു​​ടെ ഭാ​​ഷ​​യി​​ൽ പ​​റ​​ഞ്ഞാ​​ൽ ‘‘Dhoni making a very strong statement that he is arrived.’’

സെ​​വാ​​ഗി​​നൊ​​പ്പം ധോ​​ണി​കൂ​​ടി അ​​ടി​​ച്ചു​​തു​​ട​​ങ്ങി​​യ​​തോ​​ടെ സ്​​​കോ​​ർ​​ബോ​​ർ​​ഡ്​ കു​​തി​​ച്ചു​​ക​​യ​​റി. സെ​​വാ​​ഗ്​ മ​​ട​​ങ്ങി​​യ​​തി​​നു​ശേ​​ഷം ധോ​​ണി ഒ​​റ്റ​​ക്ക്​ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ഏ​​റ്റെ​​ടു​​ത്തു. വ​​ലി​​യ സാ​​ങ്കേ​​തി​​ക​​ത്തി​​ക​​വോ ക്ലാ​​സി​​ക് ശൈ​​ലി​​യോ അ​​വ​​കാ​​ശ​​പ്പെ​​ടാ​​ൻ ആ ​​ഇ​​ന്നി​ങ്സി​​നി​​ല്ലാ​​യി​രു​ന്നു. പ​​ക്ഷേ, അ​​യാ​​ളു​​ടെ ഷോ​​ട്ടു​​ക​​ളി​​ലെ​​ല്ലാം സ്വ​​ന്തം കൈ​​ക​​ളു​​ടെ പ്ര​​ഹ​​ര​​ശേ​​ഷി​​യി​​ലു​​ള്ള ക​​ടു​​ത്ത ആ​​ത്മ​​വി​​ശ്വാ​​സ​​മു​​ണ്ടാ​​യി​​രു​​ന്നു. 123 പ​​ന്തു​​ക​​ളി​​ല്‍നി​​ന്നും നാ​​ലു സി​​ക്‌​​സ​​റു​​ക​​ളും 15 ബൗ​​ണ്ട​​റി​​ക​​ളു​​മ​​ട​​ക്കം 148 റ​​ൺ​​സാ​​ണ്​ ധോ​​ണി കു​​റി​​ച്ച​​ത്. ശ​​രാ​​ശ​​രി​​യോ അ​​തി​​ന്​ താ​​ഴെ​​യോ ബാ​​റ്റി​​ങ് മി​​ക​​വ് മാ​​ത്ര​​മു​​ള്ള ഇ​​ന്ത്യ​​ന്‍ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍മാ​​രെ ക​​ണ്ടു​​ പ​​രി​​ച​​യി​​ച്ച പാ​​കി​​സ്താ​​ന്‍ നി​​ര അ​​മ്പ​​ര​​ന്നു. പ​​ന്തി​​നെ ത​​ഴു​​കി ത​​ലോ​​ടി​വി​​ടു​​ന്ന ഇ​​ന്ത്യ​​ൻ ബാ​​റ്റ്​​​സ്മാ​​ൻ​​മാ​ർ​ക്കി​​ട​​യി​​ൽ​നി​​ന്നും പ​​ന്തി​​നെ അ​​ടി​​ച്ച​​ക​​റ്റു​​ന്ന സ്വ​​ഭാ​​വ​​മു​​ള്ള വേ​​റി​​ട്ടൊ​​രാ​​ൾ.

2005ൽ പാകിസ്താനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ ധോണിയുടെ ആഹ്ലാദ പ്രകടനം 

വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍മാ​​രെ മാ​​റി​​മാ​​റി പ​​രീ​​ക്ഷി​​ച്ചി​​രു​​ന്ന ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ല്‍ മ​​റ്റൊ​​രു പേ​​രു​​പോ​​ലും പ​​രി​​ഗ​​ണ​​ന​​ക്ക് വ​​രാ​​ത്ത​​വി​​ധ​​മു​​ള്ള ധോ​​ണിവാ​​ഴ്ച അ​​വി​​ടെ​​ത്തു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

വ​​ര്‍ഷാ​​വ​​സാ​​നം ശ്രീ​​ല​​ങ്ക​​ക്കെ​​തി​​രെ പ​​ടു​​കൂ​​റ്റ​​ന്‍ സി​​ക്സ​​റു​​മാ​​യി കു​​റി​​ച്ച 183 റ​​ണ്‍സി​​ന്റെ വി​​ലാ​​സ​​ത്തി​​ൽ അ​​യാ​​ൾ സൂ​​പ്പ​​ര്‍താ​​ര​​മാ​​യി. അ​​യാ​​ള്‍ കു​​ടി​​ക്കു​​ന്ന പാ​​ലി​​ന്റെ അ​​ള​​വും ക​​ഴി​​ക്കു​​ന്ന ഭ​​ക്ഷ​​ണ​​ത്തി​​ന്റെ ക​​ലോ​​റി​​യു​​മ​​ട​​ക്ക​​മു​​ള്ള വി​​ശേ​​ഷ​​ങ്ങ​​ളു​​മാ​​യി പ​​ത്ര​​ങ്ങ​​ള്‍ അ​​ച്ചു​​നി​​ര​​ത്തി.​ യു​​വ​​ത അ​​യാ​​ളി​​ലൊ​​രു ഹീ​​റോ​​യെ​​യും പെ​​ൺ​​കു​​ട്ടി​​ക​​ൾ അ​​യാ​​ളി​​ലൊ​​രു കാ​​മു​​ക​​നെ​​യും ക​​ണ്ടു. ടി.​വി​​യി​​ലെ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ്​ ടീ​​മി​​ന്‍റെ പ്ര​​ക​​ട​​ന​​ത്തി​​ൽ ദേ​​ശീ​​യ വി​​കാ​​രം ചേ​​ർ​​ത്തു​​കു​​ടി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ മ​​ധ്യ​​വ​​ർ​​ഗ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ പു​​തി​​യൊ​​രു ര​​ക്ഷ​​ക​​ൻ ഉ​​യി​​ർ​​ത്തു. സ​​ചി​​ന്‍റെ ക്ലാ​​സി​​നും ദ്രാ​​വി​​ഡി​​ന്‍റെ സ​​ഹ​​ന​​ത്തി​​നും ഗാം​​ഗു​​ലി​​യു​​ടെ വീ​​ര്യ​​ത്തി​​നും ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​ത്ത മ​​റ്റെ​​ന്തോ അ​​നു​​ഭ​​വം അ​​യാ​​ളു​​ടെ ബാ​​റ്റി​​ങ്ങി​​നു​​ണ്ടാ​​യി​​രു​​ന്നു. പ​​തി​​യെ ഏ​​ക​​ദി​​ന റാ​​ങ്കി​​ങ്ങി​​ൽ ഒ​​ന്നാം​ സ്ഥാ​​ന​​ത്തേ​​ക്ക് വ​​രെ​​യെ​​ത്തി. ആ​​ദ്യ ഓ​​വ​​റു​​ക​​ളേ​​ക്കാ​​ൾ ത​​ന്‍റെ കൈ​​ക്ക​​രു​​ത്തി​​ന്‍റെ സേ​​വ​​നം ആ​​വ​​ശ്യ​​മു​​ള്ള​​ത്​ അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​​ലാ​​ണെ​​ന്ന് ധോ​​ണി​ സ്വ​​യം തി​​രി​​ച്ച​​റി​​ഞ്ഞു. ടീം ​​ആ​​ദ്യം ബാ​​റ്റ് ചെ​​യ്യു​​മ്പോ​​ള്‍ അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ല്‍ റ​​ണ്‍നി​​ര​​ക്കു​​യ​​ര്‍ത്തി​​യും പി​​ന്തു​​ട​​രു​​മ്പോ​​ള്‍ പാ​​റ​​പോ​​ലെ ഉ​​റ​​ച്ചു​​നി​​ന്നും ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ല്‍ ഫി​​നി​​ഷ​​റെ​​ന്ന പു​​തി​​യ ത​​സ്തി​​ക ധോ​​ണി സൃ​​ഷ്ടി​​ച്ചു. ആ ​​ത​​സ്തി​​ക​​യി​​ൽ നി​​യ​​മ​​ന യോ​​ഗ്യ​​ത അ​​യാ​​ൾ​​ക്ക് മാ​​ത്ര​​മാ​​യി​​രു​​ന്നു.

കാ​​ത്തി​​രു​​ന്ന നാ​​യ​​ക​​ൻ

2007ലെ ​​ക​​രീ​​ബി​​യ​​ന്‍ ലോ​​ക​​ക​​പ്പ്. സ​​ചി​​നും ഗാം​​ഗു​​ലി​​യും സെ​​വാ​​ഗു​​മ​​ട​​ങ്ങി​​യ വ​​ന്‍താ​​ര​​നി​​ര​​യു​​മാ​​യി ക​​രീ​​ബി​​യ​​ന്‍ തീ​​ര​​ങ്ങ​​ളി​​ല്‍ ലോ​​ക​​ക​​പ്പി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ന്‍ ടീം ​​നാ​​ണം കെ​​ട്ട് മ​​ട​​ങ്ങി. രാ​​ഹു​​ൽ ദ്രാ​​വി​​ഡാ​​യി​​രു​​ന്നു നാ​​യ​​ക​​ൻ. ക​​ളി​​ച്ച മൂ​​ന്നു​​ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ധോ​​ണി​​യും അ​​മ്പേ പ​​രാ​​ജ​​യം. ക്രി​​ക്ക​​റ്റി​​നെ​​യും ദേ​​ശീ​​യ​​ത​​യെ​​യും അ​​തിവൈ​​കാ​​രി​​ക​​ത​യി​​ൽ ​ചേ​​ർ​​ത്തു​​വെ​​ച്ച ഇ​​ന്ത്യ​​ന്‍ ജ​​ന​​ത​​ക്ക്​ സ്പോ​​ർ​​ട്സ്മാ​​ൻ സ്പി​​രി​​റ്റി​​ന്‍റെ ച​​തു​​ര​​ങ്ങ​​ൾ അ​​റി​​യു​​മാ​​യി​​രു​​ന്നി​​ല്ല. പ്ര​​തി​​ഷേ​​ധ​​ക്ക​​ല്ലു​​ക​​ള്‍ വ​​ന്നു​​വീ​​ണ വീ​​ട്ടി​​ലേ​​ക്കാ​​ണ് ധോ​​ണി മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്.

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ൽ ത​​ല​​ക​​ൾ ഉ​​രു​​ണ്ടു. ​ക്യാ​​പ്​​​റ്റ​​ൻ ദ്രാ​​വി​​ഡി​​ന്‍റെ​​യും പ​​രി​​ശീ​​ല​​ക​​ൻ ഗ്രെ​​ഗ്​ ചാ​​പ്പ​​ലി​​ന്‍റെ​​യും ക​​സേ​​ര​​ക​​ൾ തെ​​റി​​പ്പി​​ച്ചു ബി.​​സി.​​സി.​​ഐ രോ​​ഷം ത​​ണു​​പ്പി​​ച്ചു. ക്രി​​ക്ക​​റ്റി​​ലെ പ​​ര​​മ്പ​​രാ​​ഗ​​ത പ​​ണ്ഡി​​റ്റു​​ക​​ള്‍ക്ക് ഇ​​നി​​യും ദ​​ഹി​​ക്കാ​​ത്ത ട്വ​​ന്റി 20 ലോ​​ക​​ക​​പ്പൊ​​രു​​ക്കാ​​ന്‍ ഐ.​​സി.​​സി തീ​​രു​​മാ​​നി​​ച്ച വ​​ര്‍ഷം​കൂ​​ടി​​യാ​​യി​​രു​​ന്നു അ​​ത്. ദ്രാ​​വി​​ഡ് ഒ​​ഴി​​ച്ചി​​ട്ടു​​പോ​​യ ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​നെ​​ന്ന മു​​ള്‍ക്കി​​രീ​​ടം അ​​ണി​​യാ​​ന്‍ ആ​​രും ത​​യാ​​റാ​​യി​​ല്ല. ഒ​​ടു​​വി​​ല്‍ ട്വ​​ന്റി 20 ലോ​​ക​​ക​​പ്പി​​ന് ടീ​​മി​​നെ ധോ​​ണി ന​​യി​​ക്കു​​മെ​​ന്ന് ബി.​​സി.​​സി.​​ഐ പ​​ത്ര​​ക്കു​​റി​​പ്പി​​റ​​ക്കി​​യ​​പ്പോ​​ള്‍ പ​​ല​​ര്‍ക്കു​​മ​​ത് ദ​​ഹി​​ച്ചി​​ല്ല. സെ​​വാ​​ഗും യു​​വ​​രാ​​ജും അ​​ട​​ക്ക​​മു​​ള്ള പ​​രി​​ച​​യസ​​മ്പ​​ന്ന​​രു​​ള്ള​​പ്പോ​​ള്‍ ഇ​​യാ​​ളെ നാ​​യ​​ക​​നാ​​ക്കു​​​ന്ന​ത്​ ച​​രി​​ത്ര​​പ​​ര​​മാ​​യ മ​​ണ്ട​​ത്ത​​ങ്ങ​​ളി​​ലൊ​​ന്നാ​​കു​​മെ​​ന്ന് പ​​ല​​രും ക​​രു​​തി.

2007ലെ ട്വന്റി20 ലോകകപ്പുമായി ധോണി

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പി​​ച്ചു​​ക​​ളി​​ല്‍ ര​​ഞ്ജി​​യും ‘എ’ ​​ടീ​​മും ക​​ളി​​ച്ചു​​ പ​​രി​​ച​​യ​​മു​​ള്ള പ​​യ്യ​​ന്‍മാ​​രു​​മാ​​യി ഈ ​​നീ​​ള​​ന്‍മു​​ടി​​ക്കാ​​ര​​ന്‍ എ​​ന്തു​​ചെ​​യ്യു​​മെ​​ന്ന് പ​​ല​​രും ക​​രു​​തി. ആ​​സ്​​​ട്രേ​​ലി​​യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ന്യൂ​​സി​​ല​​ൻ​​ഡും പാ​​കി​​സ്താ​​നു​​മെ​​ല്ലാം ക​​ട​​ലാ​​സി​​ൽ ഇ​​ന്ത്യ​​യേ​​ക്കാ​​ൾ ക​​രു​​ത്ത​​ർ. ​പ​​ക്ഷേ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ ക്രി​​ക്ക​​റ്റ്​ ക​​ള​​ങ്ങ​​ൾ ക​​ണ്ട​​ത്​ 1983ലേ​​തി​​ന്​ സ​​മാ​​ന​​മാ​​യ തോ​​ൽ​​ക്കാ​​ൻ മ​​ന​​സ്സി​​ല്ലാ​​ത്ത ഇ​​ന്ത്യ​​ൻ യു​​വ​​ത്വ​​ത്തെ. ശ്രീ​​ശാ​​ന്ത്, ജോ​​ഗീ​​ന്ദ​​ർ ശ​​ർ​​മ, യു​​വ​​രാ​​ജ്​ സി​ങ്, ഇ​​ർ​​ഫാ​​ൻ പ​​ത്താ​​ൻ, ഗൗ​​തം ഗം​​ഭീ​​ർ എ​​ന്നി​​വ​​രെ​​യെ​​ല്ലാം കൃ​​ത്യ​​മാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​ൻ ധോ​​ണി​​ക്കാ​​യി. ഒ​​ടു​​വി​​ല്‍ ജൊ​​ഹ​ാ​ന​​സ്ബ​​ര്‍ഗി​​ലെ വാ​​ണ്ട​​റേ​​ഴ്‌​​സ് മൈ​​താ​​ന​​ത്ത് കു​​ട്ടി​​ക്രി​​ക്ക​​റ്റി​​ന്റെ പ്ര​​ഥ​​മ ലോ​​ക​​കി​​രീ​​ടം ഇ​​രു​​കൈ​​ക​​ളി​​ലു​​മാ​​യി ധോ​​ണി ഏ​​റ്റു​​വാ​​ങ്ങു​​മ്പോ​​ള്‍ ഇ​​ന്ത്യ​​ന്‍ തെ​​രു​​വു​​ക​​ള്‍ എ​​ല്ലാം മ​​റ​​ന്ന്​ തു​​ള്ളി​​ച്ചാ​​ടി. ച​​ങ്കു​​തു​​ള​​ക്കു​​ന്ന സ​​മ്മ​​ർ​ദ​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍ പ​​രി​​ച​​യ​സ​​മ്പ​​ത്തു​​പോ​​ലു​​മി​​ല്ലാ​​ത്ത ബൗ​​ള​​ര്‍മാ​​രെ വെ​​ച്ച് വി​​ജ​​യം കൊ​​യ്ത​​തോ​​ടെ കാ​​ത്തി​​രു​​ന്ന നാ​​യ​​ക​​ന്‍ ഇ​​താ​​ണെ​​ന്ന് ക്രി​​ക്ക​​റ്റ് ബോ​​ര്‍ഡും ഉ​​റ​​പ്പി​​ച്ചു. ആ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ക്രി​​ക്ക​​റ്റി​​ന്റെ അ​​ഹ​​ങ്കാ​​ര​​ത്തെ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ലും കം​​ഗാ​​രു​​ക്ക​​ളു​​ടെ ഈ​​റ്റി​​ല്ല​​ങ്ങ​​ളി​​ലും ക​​യ​​റി പ​​ല​​കു​​റി വെ​​ല്ലു​​വി​​ളി​​ച്ച​​തോ​​ടെ അ​​യാ​​ള്‍ വാ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​നാ​​യി. 2008ൽ ​​നേ​​ടി​​യ വി.​​ബി സീ​​രീ​​സ് കി​​രീ​​ട​​മാ​​ണ് ഇ​​തി​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട​​ത്. ആ​​സ്ട്രേ​​ലി​​യ​​യി​​ൽ നടന്ന ഫൈനലിൽ ആ​​സ്ട്രേ​​ലി​​യ​​യെ തോ​​ൽ​​പി​ക്കു​​ന്ന ആ​​ദ്യ​​ത്തെ നാ​​യ​​ക​​നെ​​ന്ന പ​​ട്ടം ധോ​​ണി അ​​ണി​​ഞ്ഞു.

പ​​തി​​യെ മൂ​​ന്നു​​ ഫോ​​ര്‍മാ​​റ്റി​​ലും ക​​പ്പി​​ത്താ​​ന്‍ കു​​പ്പ​ാ​യ​മ​​ണി​​ഞ്ഞ ധോ​​ണി ക്രി​​ക്ക​​റ്റ് അ​​ധി​​കാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും സ്വാ​​ധീ​​ന​​മു​​റ​​പ്പി​​ച്ചു. സ്വ​​ന്തം പ്ര​​ഹ​​ര​​ശേ​​ഷി​​യി​​ലും തീ​​രു​​മാ​​ന​​ങ്ങ​​ളി​​ലു​​മു​​ള്ള അ​​സാ​​മാ​​ന്യ ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ണ് അ​​യാ​​ളെ മു​​ന്നോ​​ട്ടു​​ന​​ട​​ത്തി​​യ​​ത്. സ​​ചി​​നും സെ​​വാ​​ഗും കോ​​ഹ്‌​​ലി​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ട​​ത്ത് ബാ​​റ്റി​​ങ്ങി​​ല്‍ സ്ഥാ​​ന​​ക്ക​​യ​​റ്റം ചോ​​ദി​​ച്ചു​​വാ​​ങ്ങി ക്രീ​​സി​​ലേ​​ക്കി​​റ​​ങ്ങാ​​ന്‍ അ​​യാ​​ള്‍ കാ​​ണി​​ച്ച ച​​ങ്കൂ​​റ്റ​​ത്തി​​ന്റെ ഫ​​ലം കൂ​​ടി​​യാ​​യി​​രു​​ന്നു 2011ലെ ​​ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് വി​​ജ​​യം. നു​​വാ​​ന്‍ കു​​ല​​ശേ​​ഖ​​ര​​യു​​ടെ പ​​ന്ത് വാം​​ഖ​​ഡെ​​യു​​ടെ ആ​​ര​​വ​​ങ്ങ​​ളി​​ലേ​​ക്ക് താ​​ഴ്ത്തി​​യി​​റ​​ക്കി ലോ​​ക​​കി​​രീ​​ടം നെ​​ ഞ്ചോ​​ട് ചേ​​ര്‍ക്കു​​മ്പോ​​ഴും അ​​യാ​​ള്‍ക്ക് ആ​​ത്മ​​നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. എ​​ല്ലാം താ​​ന്‍ ക​​രു​​തി​​യ​​തു​​പോ​​ലെ വ​​ന്നു​​ചേ​​ര്‍ന്ന നി​​ര്‍വൃ​​തി മാ​​ത്ര​​മാ​​യി​​രു​​ന്നു ആ ​​മു​​ഖ​​ത്ത്. തൊ​​ട്ടു​​പി​​ന്നാ​​ലെ 2013ൽ ​​ഇം​​ഗ്ല​​ണ്ടി​​ൽ വെ​​ച്ച് ചാ​​മ്പ്യ​​ൻ​​സ് ട്രോ​​ഫി കി​​രീ​​ട​​വും നേ​​ടി​​യ​​തോ​​ടെ ധോ​​ണി ഐ.​​സി.​​സി​​യു​​ടെ 3 പ്ര​​ധാ​​ന കി​​രീ​​ട​​ങ്ങ​​ളും നേ​​ടു​​ന്ന ആ​​ദ്യ നാ​​യ​​ക​​നാ​​യി.

1983ൽ ​​ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​നു​ശേ​​ഷം ഐ.​​സി.​​സി​​യു​​ടെ പ്ര​​ധാ​​ന ട്രോ​​ഫി​​ക​​ളൊ​​ന്നും വി​​ജ​​യി​​ക്കാ​​ൻ ഒ​​രു ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നു​​മാ​​യി​​രു​​ന്നി​​ല്ല. സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 2002ൽ ​​ശ്രീ​​ല​​ങ്ക​​യു​​മാ​​യി​​ചാ​​മ്പ്യ​​ൻ​​സ് ട്രോ​​ഫി കി​​രീ​​ടം പ​​ങ്കു​​വെ​​ച്ച​​താ​​ണ് ​ഐ.​​സി.​​സി ടൂ​​ർ​​ണ​​മെ​​ന്റു​​ക​​ളി​​ലെ വ​​ലി​​യ നേ​​ട്ടം. 90ക​​ളി​​ലു​​ണ്ടാ​​യ ടെ​​ലി​​വി​​ഷ​​ൻ ബൂ​​മും ഇ​​ന്ത്യ​​ൻ ഹോ​​ക്കി നേ​​രി​​ട്ട ആ​​ഴ​​ത്തി​​ലു​​ള്ള പ​​ത​​ന​​വും കു​​ത്ത​​ക​​ക​​ളു​​ടെ ക​​ച്ച​​വ​​ട താ​​ൽ​​പ​​ര്യ​​ങ്ങ​​ളും​​ ചേ​​ർ​​ന്ന​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ മ​​ണ്ണ് ക്രി​​ക്ക​​റ്റി​​ന് വേ​​രോ​​ടാ​​ൻ പാ​​ക​​പ്പെ​​ട്ടു. മ​​റ്റൊ​​രു കാ​​യി​​ക വി​​നോ​​ദ​​ത്തി​​ലും കാ​​ര്യ​​മാ​​യ മേ​​ൽ​വി​​ലാ​​സ​​മി​​ല്ലാ​​ത്ത ഇ​​ന്ത്യ​​ക്ക് ക്രി​​ക്ക​​റ്റി​​ലെ വി​​ജ​​യ​​ങ്ങ​​ൾ വ​​ലി​​യ ആ​​ശ്വാ​​സ​​മാ​​യി. ക്രി​​ക്ക​​റ്റി​​ൽ നേ​​ടു​​ന്ന ചെ​​റി​​യ വി​​ജ​​യ​​ങ്ങ​​ളും ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളു​​ടെ കൂ​​ടെ ഒ​​ത്താ​​ശ​​യോ​​ടെ ന​​ട​​ന്ന പാ​​കി​​സ്താ​​നു​​മാ​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളു​​മെ​​ല്ലാം ഇ​​ന്ത്യ​​യി​​ൽ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളെ ബോ​​ളി​​വു​​ഡ് താ​​ര​​ങ്ങ​​ളേ​​ക്കാ​​ൾ വ​​ലി​​യ സൂ​​പ്പ​​ർ​​താ​​ര​​ങ്ങ​​ളാ​​ക്കി. 2000ത്തി​​ലെ കോ​​ഴ​​വി​​വാ​​ദ​​വും തു​​ട​​ർ​​ന്നു​​ണ്ടാ​​യ സ്ഥി​​രം ഫൈ​​ന​​ൽ തോ​​ൽ​​വി​​യും ക്രി​​ക്ക​​റ്റ് ആ​​​രാ​​ധ​​ക​​രെ വ​​ലി​​യ നി​​രാ​​ശ​​യി​​ലേ​​ക്ക് ത​​ള്ളി​​വി​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, ധോ​​ണി നാ​​യ​​ക​​നാ​​യ​​തോ​​ടെ സ്ഥി​​തി മാ​​റി. 2007 മു​​ത​​ൽ 2013 വ​​രെ​​യു​​ള്ള ചെ​​റി​​യ കാ​​ല​​യ​​ള​​വി​​നു​​ള്ള​​ിൽ​ത​​ന്നെ ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട മൂ​ന്നു കി​​രീ​​ട​​ങ്ങ​​ളും ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ച്ചു എ​​ന്ന​​താ​​ണ് ധോ​​ണിയെ ഇ​​ത്ര​​മേ​​ൽ സ്വീ​​കാര്യനാക്കിയത്.

​ധോണി ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുമായി

2011 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ സ്വ​​യം സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കി ഇ​​ന്ത്യ​​യെ വി​​ജ​​യ​​ശ്രീ​​ലാ​​ളി​​ത​​രാ​​ക്കി​​യ തീ​​രു​​മാ​​നം, മ​​ധ്യ​​നി​​ര​​യി​​ൽ ശ​​രാ​​ശ​​രി​​ക്കാ​​ര​​നാ​​യി ഒ​​തു​​ങ്ങി​​ക്കൂ​​ടി​​യി​​രു​​ന്ന രോ​​ഹി​​ത് ശ​​ർ​​മ​​യെ ഓ​​പ​​ണ​​റാ​​ക്കി ഉ​​യ​​ർ​​ത്തി​​യ​​ത്, നി​​ർ​​ണാ​​യ​​ക സ​​മ​​യ​​ങ്ങ​​ളി​​ൽ ബൗ​​ള​​ർ​​മാ​​രെ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള മി​​ക​​വ്, കൈ​​വി​​ട്ടു​​വെ​​ന്ന് ക​​രു​​തി​​യ മ​​ത്സ​​ര​​ങ്ങ​​ൾ തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നു​​ള്ള ശേ​​ഷി, കൊ​​ടു​​ങ്കാ​​റ്റി​​ലു​​ല​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും ​അ​​ക്ഷോ​​ഭ്യ​​നാ​​യി നി​​ല​​കൊ​​ള്ളാ​​നു​​ള്ള ക​​ഴി​​വ് എ​​ന്നി​​വ​​യെ​​ല്ലാം ധോ​​ണി​​യെ ക്യാ​​പ്റ്റ​​ൻ​​സി​​യു​​ടെ അ​​വ​​സാ​​ന വാ​​ക്കാ​​ക്കി. 2017 മുതൽ ഇന്ത്യൻ നായക വേഷത്തിൽ കോ​​ഹ്‍ലി എ​​ത്തി​​യെ​​ങ്കി​​ലും ടീ​​മി​​ലെ സൂ​​പ്പ​​ർ ക്യാ​​പ്റ്റ​​ൻ ധോ​​ണി​ത​​ന്നെ​​യാ​​യി​​രു​​ന്നു. തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കാ​​യി ധോ​​ണി​​യെ നോ​​ക്കു​​ന്ന കോ​​ഹ്‍ലി​​യെ അ​​ക്കാ​​ല​​ത്ത് ടെ​​ലി​​വി​​ഷ​​ൻ കാ​​മ​​റ​​ക​​ൾ ഒ​​പ്പി​​യെ​​ടു​​ത്തി​​രു​​ന്നു.

ഐ.​​പി.​​എ​​ല്ലി​​ന്റെ ആ​​ഘോ​​ഷ​​രാ​​വു​​ക​​ളി​​ലും ധോ​​ണി ത​​ന്നെ​​യാ​​യി​​രു​​ന്നു ഐ​​ക്ക​​ണ്‍. 2008ലെ ​​പ്ര​​ഥ​​മ ഐ.​​പി.​​എ​​ൽ ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തു​​ക​​ക്ക് ചെ​​ന്നൈ​​യി​​ൽ എ​​ത്തി​​യ ധോ​​ണി തു​​ട​​ർ​​ന്നു​​ള്ള സീ​​സ​​ണു​​ക​​ളി​​ലെ​​ല്ലാം ചെ​​ന്നൈ​​യു​​ടെ അ​​മ​​ര​​ക്കാ​​ര​​നാ​​യി. ഇ​​ട​​ക്കാ​​ല​​ത്ത് ചെ​െ​​ന്നെ സൂ​​പ്പ​​ര്‍ കി​​ങ്സ് കോ​​ഴ​​വി​​വാ​​ദ​​ത്തി​​ല്‍ അ​​ക​​പ്പെ​​ട്ട​​ത് വി​​ശു​​ദ്ധി​​ക്കു​മേ​​ല്‍ നേ​​രി​​യ ക​​ള​​ങ്കം ചാ​​ര്‍ത്തി. ചെ​​ന്നൈ​​ക്കൊ​​പ്പം 10 ഫൈ​​ന​​ലു​​ക​​ളി​​ലാ​​ണ് ധോ​​ണി ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. അ​​തി​​ൽ അ​​​ഞ്ചെ​​ണ്ണ​​ത്തി​​ൽ കി​​രീ​​ട​​വും ചൂ​​ടി. മ​​റ്റാ​​ർ​​ക്കു​​മി​​ല്ലാ​​ത്ത നേ​​ട്ടം. തു​​ട​​ർ​​വി​​ജ​​യ​​ങ്ങ​​ളി​​ലൂ​​ടെ​​യും ദീ​​ർ​​ഘ​​കാ​​ലം നീ​​ണ്ട സ​​ഹ​​വാ​​സ​​ത്തി​​ലൂ​​ടെ​​യും ത​​മി​​ഴ് സം​​സ്കാ​​ര​​ത്തി​​ന്റെ ഐ​​ക്ക​​ണു​​ക​​ളി​​ലൊ​​ന്നാ​​യി മാ​​റാ​​ൻ ധോ​​ണി​​ക്കാ​​യി​​ട്ടു​​ണ്ട്.


ക​​ർണാടക​​ക്കാ​​ര​​നാ​​യ ര​​ജ​​നീ​​കാ​​ന്ത് ദ​​ള​​പ​​തി​​യാ​​യ​​പോ​​ലെ ധോ​​ണി ത​​മി​​ഴ​​ർ​​ക്ക് ‘ത​​ല’​​യാ​​യി മാ​​റി. ത​​മി​​ഴ്നാ​​ട്ടി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം സ്വീ​​കാ​​ര്യ​​ത​​യു​​ള്ള ഹി​​ന്ദി സം​​സാ​​രി​​ക്കു​​ന്ന​​യാ​​ൾ ധോ​​ണി​​യാ​​ണെ​​ന്ന് പ​​റ​​ഞ്ഞാ​​ലും അ​​തി​​ശ​​യോ​​ക്തി​​യാ​​കി​​ല്ല. 2020ൽ ​​​ചെ​​​ന്നൈ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ​േപ്ല​​​ഓ​​​ഫ് ക​​​ട​​​ക്കാ​​​താ​​​യ​​​പ്പോ​​​ൾ ധോ​​​ണി​​​യു​​​ടെ കാ​​​ലം ക​​​ഴി​​​ഞ്ഞെ​​​ന്ന് വി​​​ധി​​​യെ​​​ഴു​​​ത്തു​​​ക​​​ളു​​​ണ്ടാ​​​യി. അ​​​വ​​​സാ​​​ന സീ​​​സ​​​ണ​​​ല്ലേ ഇ​​​തെ​​​ന്ന ക​​​മ​​​ന്റേ​​​റ്റ​​​റു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ട് ‘ഡെ​​​ഫ​​​നി​​​റ്റ്ലി നോ​​​ട്ട്’ എ​​​ന്ന മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ ധോ​​​ണി 2021ലെ ​​​കി​​​രീ​​​ടം വീ​​​ണ്ടും ചെ​​​ന്നൈ​​​യു​​​ടെ പേ​​​രി​​​ൽ തു​​​ന്നി​​​ച്ചേ​​​ർ​​​ത്തു. 2022 സീ​​​സ​​​ണി​​​ൽ ര​​​വീ​​​ന്ദ്ര ജ​​​ദേ​​​ജ​​​യു​​​ടെ കീ​​​ഴി​​​ലാ​​​ണ് ചെ​​​ന്നൈ എ​​​ത്തി​​​യ​​​ത്. സീ​​​സ​​​ൺ പാ​​​തി​​​വ​​​ഴി​​​യി​​​ലി​​​രി​​​ക്കെ ക്യാ​​​പ്റ്റ​​​ൻ​​​സി​​​യെ​​​ന്ന മു​​​ൾ​​​ക്കി​​​രീ​​​ടം ത​​​ല​​​യെ ഏ​​​ൽ​​​പി​​​ച്ച് ജ​​​ദേ​​​ജ കൈ​​​യൊ​​​ഴി​​​ഞ്ഞു. ന​​ര​​​വീ​​​ണു​​​തു​​​ട​​​ങ്ങി​​​യ താ​​​ടി​​​യി​​​ൽ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന ധോണിയിൽ ഇ​​പ്പോ​​ഴും എ​​ല്ലാ​​വ​​ർ​​ക്കും പൂ​​ർ​​ണ​​വി​​ശ്വാ​​സം.

വി​​മ​​​ർ​​ശ​​ന​​മു​​ക​​ളി​​ൽ

ധോ​​ണി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ൽ ഒ​​രി​​ക്ക​​ലും വി​​ശു​​ദ്ധ പ​​ശു​​വാ​​യി​​രു​​ന്നി​​ല്ല. മ​​റ്റേ​​ത് ക്യാ​​പ്റ്റ​​നെ​​യും​പോ​​ലെ ഒ​​രുപ​​ക്ഷേ അ​​തി​​നേ​​ക്കാ​​ൾ വ​​ലി​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ധോ​​ണി നേ​​രി​​ട്ടിട്ടു​​ണ്ട്. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ ശ​​രാ​​ശ​​രി​​യോ അ​​തി​​ലും താ​​ഴെ​​യോ ഉ​​ള്ള പ്ര​​ക​​ട​​ന​​മാ​​ണ് അ​​തി​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​നം. ധോ​​ണി​​ക്ക് ​കീ​​ഴി​​ൽ ഇ​​ന്ത്യ നേ​​ടി​​യ ടെ​​സ്റ്റ് വി​​ജ​​യ​​ങ്ങ​​ളി​​ൽ ഏ​​റെ​​യും സ്വ​​ന്തം മ​​ണ്ണി​​ലാ​​യി​​രു​​ന്നു. വി​​ദേ​​ശ​​ത്ത് ക​​ളി​​ച്ച 30 ടെ​​സ്റ്റു​​ക​​ളി​​ൽ വി​​ജ​​യം ആ​​റെ​​ണ്ണ​​ത്തി​​ൽ മാ​​ത്രം. 15 എ​​ണ്ണ​​ത്തി​​ൽ തോ​​ൽ​​വി​​യ​​റി​​ഞ്ഞു. ആ​​സ്​​​ട്രേ​​ലി​​യ, ഇം​​ഗ്ല​​ണ്ട്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ന്യൂ​​സി​​ല​​ൻ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ന്ന പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ​​ല്ലാം ഇ​​ന്ത്യ തോ​​ൽ​​വി​​യ​​റി​​ഞ്ഞു. ഇ​​തി​​ൽ ത​​ന്നെ പ​​ല​​തും അ​​തിദ​​യ​​നീ​​യ​​മാ​​യി​​രു​​ന്നു. 2014ലെ ​​ആ​​സ്ട്രേ​ലി​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ഇ​​ന്ത്യ 2-0ത്തി​​ന് പി​​ന്നി​​ൽ നി​​ൽ​​ക്കേ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ടെ​​സ്റ്റി​​ൽനി​​ന്നും വി​​ര​​മി​​ച്ച​​ത് ഒ​​ളി​​ച്ചോ​​ട്ട​​മാ​​യി വ്യാ​​ഖ്യാ​​നി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം ഒരു വേദിയിൽ 

ഐ.​​പി.​എ​​ല്ലി​​ലെ ത​​ന്റെ ടീം ​​ചെ​​ന്നൈ സൂ​​പ്പ​​ർ കി​ങ്സി​ലെ താ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് ‘ബൈ​​പാ​​സ്’ ഒ​​രു​​ക്കി എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു വി​​മ​​ർ​​ശ​​നം. പ​​ല സ​​മ​​യ​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ചെ​​ന്നൈ താ​​ര​​ങ്ങ​​ളാ​​യ നാ​​ലോ അ​​ഞ്ചോ പേ​​ർ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന​​താ​​യി കാ​​ണാം. ഇ​​തി​​നെ​​തി​​രെ ‘സി.​​എ​​സ്.​​കെ ​േക്വാ​​ട്ട’ എ​​ന്ന് പ​​രി​​ഹാ​​സരൂ​​പ​​ത്തി​​ൽ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളു​​യ​​ർ​​ന്നി​​രു​​ന്നു. തീ​​ർ​​ച്ച​​യാ​​യും ഇ​​തി​​ൽ പ​​ല​​രും ദേ​​ശീ​​യ ജ​​ഴ്സി അ​​ർ​​ഹി​​ച്ച​​വ​​ർ ത​​ന്നെ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​തി​​ൽ ചി​​ല​​രെ​​ങ്കി​​ലും ടീ​​മി​​ലു​​ൾ​​പ്പെ​​ട്ട​​തും നി​​ല​​നി​​ന്ന​​തും ധോ​​ണി​​യു​​ടെ ത​​ണ​​ലി​ലാ​​യി​​രു​​ന്നു​​വെ​​ന്ന് നി​​സ്സം​​ശ​​യം പ​​റ​​യാ​​നാ​​കും.

ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ വ​​ട​​വൃ​​ക്ഷ​​ങ്ങ​​ളാ​​യി​​രു​​ന്ന പ​​ല സീ​​നി​​യ​​ർ താ​​ര​​ങ്ങ​​ളെ​​യും അ​​കാ​​ല വാ​​ർ​​ധ​​ക്യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​തി​​ന് പി​​ന്നി​​ൽ​ ധോ​​ണി​​യു​​ടെ ബു​​ദ്ധി​​യു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് വി​​​ശ്വ​​സി​​ക്കു​​ന്ന​​വ​​രു​​ണ്ട്. ഗാം​​ഗു​​ലി, വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ൺ, ദ്രാ​​വി​​ഡ്, സെ​​വാ​​ഗ്, ഇ​​ർ​​ഫാ​​ൻ പ​​ത്താ​​ൻ, ഗൗ​​തം ഗം​​ഭീ​​ർ തു​​ട​​ങ്ങി​​യ പ​​ല വ​​ന്മ​​ര​​ങ്ങ​​ളും പ​​​ല​​പ്പോ​​ഴാ​​യി വീ​​ണു. അ​​ർ​​ഹി​​ച്ച വി​​ര​​മി​​ക്ക​​ൽ മ​​ത്സ​​രം​പോ​​ലും ല​​ഭി​​ക്കാ​​തെ​​യാ​​ണ് ഇ​​വ​​രി​​ൽ പ​​ല​​രും ടീ​​മി​​ൽനി​​ന്നും പ​​ടി​​യി​​റ​​ങ്ങി​​യ​​ത്. പ​​ക്ഷേ അ​​തി​​ന് താ​​ത്ത്വി​​ക ന്യാ​​യീ​​ക​​ര​​ണ​​ങ്ങ​​ള്‍ ന​​ല്‍കി​​യും പ​​ക​​ര​​ക്കാ​​രെ സൃ​​ഷ്ടി​​ച്ചും സ്വ​​യം പ്ര​​തി​​രോ​​ധം തീ​​ര്‍ക്കാ​​നു​​ള്ള മി​​ടു​​ക്ക് ധോ​​ണി​​ക്കു​​ണ്ടാ​​യി​​രു​​ന്നു.

2019 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ റൺഔട്ടായി മടങ്ങുന്ന ധോണി. താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്

ക​​രി​​യ​​റി​​ലെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ ധോ​​ണി പ​​ല​​പ്പോ​​ഴും ടീ​​മി​​ൽ തു​​ട​​ർ​​ന്ന​​ത് അ​​ന്യാ​​യ​​മാ​​ണെ​​ന്ന് ക​​രു​​തു​​ന്ന​​വ​​രേ​​റെ​​യു​​ണ്ട്. അ​​ത് സ​​മ​​ർ​​ഥി​​ക്കാ​​ൻ ക​​ണ​​ക്കു​​ക​​ൾ പ​​ര്യാ​​പ്ത​​വു​​മാ​​ണ്. ബാ​​റ്റി​​ങ്ങി​​ലെ മെ​​​ല്ലെ​​പ്പോ​​ക്കും നേ​​ര​​ത്തേ ജ​​യി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ അ​​വ​​സാ​​ന ഓ​​വ​​ർ വ​​രെ ദീ​​ർ​​ഘി​​പ്പി​​ക്കു​​ന്ന​​തും വ​​ലി​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തി. ബാ​​റ്റി​​ങ്ങി​​ലെ പ്ര​​താ​​പം മ​​ങ്ങി​​യ​​പ്പോ​​ൾ പി​​ടി​​ച്ചു​​നി​​ല്‍ക്കാ​​ന്‍ പോ​​ന്ന ചി​​ല പൊ​​ടി​െ​​ക്കെ​​ക​​ള്‍ ധോ​​ണി​​യു​​ടെ കൈ​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. കൃ​​ത്യ​​മാ​​യി അ​​ള​​ക്കു​​ന്ന റി​​വ്യൂ അ​​പ്പീ​​ലു​​ക​​ളി​​ലൂ​​ടെ​​യും ടൈ​​മ​​റി​​നെ​​പ്പോ​​ലും ക​​വ​​ച്ചു​​വെ​​ക്കു​​ന്ന റ​​ണ്‍ഔ​​ട്ടു​​ക​​ളി​​ലൂ​​ടെ​​യു​​മാ​​ണ് ധോ​​ണി ത​​ന്റെ സാ​​ന്നി​​ധ്യം അ​​റി​​യി​​ച്ച​​ത്. ധോ​​ണി അ​​ന​​ർ​​ഹ​​മാ​​യി ടീ​​മി​​ൽ തു​​ട​​രു​​ന്നു എ​​ന്ന വി​​മ​​ർ​​ശ​​നം ഉ​​യ​​രു​​ന്ന വേ​​ള​​യി​​ൽ പ്രാ​​പ്തി​​യു​​ള്ള അ​​നേ​​കം വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​ർ പു​​റ​​ത്തു​​ണ്ടാ​​യി​​രു​​ന്നു.

ധോ​​ണി​​യു​​ടെ കീ​​ഴി​​ൽ ഇ​​ന്ത്യ നേ​​ടി​​യ വി​​ജ​​യ​​ങ്ങ​​ൾ മാ​​ത്ര​​മേ ചി​​ത്ര​​ത്തി​​ലു​​ള്ളൂ​​വെ​​ന്ന് വി​​മ​​ർ​​ശ​​ക​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി 2007ലെ ​​ട്വ​​ന്റി 20 ലോ​​ക​​ക​​പ്പ് വി​​ജ​​യം ആ​​ഘോ​​ഷ​​മാ​​ക്കു​​മ്പോ​​ൾ 2009, 2010, 2012, 2014, 2016 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ഇ​​ന്ത്യ​​ൻ പ്ര​​ക​​ട​​നംകൂ​​ടി പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ഇ​​വ​​ർ പ​​റ​​യു​​ന്നു. 2014ലെ ​​ഫൈ​​ന​​ൽ പ്ര​​വേ​​ശം മാ​​റ്റിനി​​ർ​​ത്തി​​യാ​​ൽ മ​​റ്റു പ​​ല​​തി​​ലും ഇ​​ന്ത്യ​​യു​​ടെ പ്ര​​ക​​ട​​നം ദ​​യ​​നീ​​യ​​മാ​​യി​​രു​​ന്നു​​വെ​​ന്നും കാ​​ണാം. സൗ​​ര​​വ് ഗാം​​ഗു​​ലി ഉ​​ഴു​​തു​​മ​​റി​​ച്ച ഇ​​ന്ത്യ​​ന്‍ക്രി​​ക്ക​​റ്റി​​ല്‍നി​​ന്നും ധോ​​ണി വി​​ള​​വ് കൊ​​യ്യു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് മ​​റ്റൊ​​രു ആ​​രോ​​പ​​ണം. ഗാം​​ഗു​​ലി വ​​ള​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന സെ​​വാ​​ഗ്, യു​​വ​​രാ​​ജ്, സ​​ഹീ​​ർ ഖാ​​ൻ തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ൾ ധോ​​ണി​​യു​​ടെ വി​​ജ​​യ​​ങ്ങ​​ളി​​ൽ വ​​ലി​​യ പ​​ങ്കു​​വ​​ഹി​​ച്ച​​താ​​ണ് ഇൗ ​​ആ​​രോ​​പ​​ണ​​ത്തി​​ന് കാ​​ര​​ണം. എ​​ന്നാ​​ൽ അ​​ങ്ങ​​നെ​​യ​​ല്ല, ഗാം​​ഗു​​ലി​​യു​​ടെ ചെ​​ടി​​ക​​ളെ വെ​​ള്ള​വും വ​​ള​​വും ന​​ല്‍കി ധോ​​ണി വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്.

ക്രി​​ക്ക​​റ്റി​​ന​​പ്പു​​റ​​ത്തെ ധോ​​ണി

സാ​​മൂ​​ഹി​ക​​ബോധത്താൽ പ്ര​​ചോ​​ദി​​ത​​മാ​​യ വീ​​ര്യ​​ത്തോ​​ടെ​​യാ​​ണ് ഓ​​രോ ക​​രീ​​ബി​​യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​വും ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​രു​​ന്ന​​തെ​​ന്ന് മാ​​ർ​​ക്സി​​സ്റ്റ് ചി​​ന്ത​​ക​​ൻ സി.​​എ​​ൽ.​​ആ​​ർ. ജെ​​യിം​​സ് ത​​ന്റെ ആ​​ത്മ​​ക​​ഥാം​​ശ​​മു​​ള്ള ‘ബി​​യോ​​ണ്ട് എ ​​ബൗ​​ണ്ട​​റി​’​യി​​ൽ (Beyond a Boundary) പ​​ങ്കു​​വെ​​ക്കു​​ന്നു​​ണ്ട്. കൊ​​ളോ​​ണി​​യ​​ലി​​സ​​ത്തി​​ന്റെ ഉ​​ൽ​​പ​​ന്ന​​മാ​​യ ​ഒ​​രു ഗെ​​യി​​മി​​നെ എ​​ങ്ങ​​നെ കൊ​​ളോ​​ണി​​യ​​ലി​​സ​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​മാ​​ക്കി വെ​​സ്റ്റി​​ൻ​​ഡീ​​സു​​കാ​​ർ മാ​​റ്റി​​യെ​​ന്ന് ജെ​​യിം​​സ് വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. സ്റ്റീ​​വ​​ൻ റി​​ലി സം​​വി​​ധാ​​നം ചെ​​യ്ത ‘ഫ​​യ​​ർ ഇ​​ൻ ബാ​​ബി​​ലോ​​ൺ’ എ​​ന്ന ക്രി​​ക്ക​​റ്റ് ഡോ​​ക്യു​മെ​​ന്റ​​റി​​യി​​ൽ വി​​ൻ​​ഡീ​​സ് പേ​​സ് ബൗ​​ള​​ർ മൈ​​ക്ക​​ൽ ഹോ​​ൾ​​ഡി​​ങ് പ​​റ​​യു​​ന്ന വാ​​ക്കു​​ക​​ളി​​ൽ ആ ​​തീ​​ക്ഷ്ണ​​ത ന​​മു​​ക്ക് കാ​​ണാം: “We wanted to be able to show Englishmen, ‘You brought the game to us, and now we’re better than you.’” ക​​രീ​​ബി​​യ​​യി​​ലേ​​തി​​ന് സ​​മാ​​ന​​മാ​​യ കാ​​ല​​ത്തു​ത​​ന്നെ​​യാ​​ണ് ബാ​​റ്റും ഡ്യൂ​​ക്സ് ബാ​​ളു​​മാ​​യി ഇം​​ഗ്ലീ​​ഷു​​കാ​​ർ ഇ​​ന്ത്യ​​യി​​ൽ ക​​പ്പ​​ലി​​റ​​ങ്ങു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​യി​​ല​​ത് സ​​വ​​ർ​​ണ ജാ​​തി​​ക്കാ​​രു​​ടെ​​യും വ​​രേ​​ണ്യ​​രു​​ടെ​​യും ക​​ളി​​യാ​​യി​​രു​​ന്നു. ഫ്യൂ​​ഡ​​ൽ പ്ര​​ഭു​​ക്ക​​ളും രാ​​ജാ​​ക്ക​​ൻ​​മാ​​രും ഇ​​ന്ത്യ​​ൻ ഉ​​പ​​രി​​വ​​ർ​​ഗ​​വും ചേ​​ർ​​ന്ന് വ​​ള​​ർ​​ത്തി​​യ ക്രി​​ക്ക​​റ്റി​​ന്റെ സ്ഥാ​​നം ഹോ​​ക്കി​​ക്കും ഫു​​ട്ബാ​​ളി​​നും ത​ാ​​ഴെ​​യാ​​യി​​രു​​ന്നു​​വെ​​ന്നും കാ​​ണാം.

പ​​ക്ഷേ, 1983ലെ ​​ലോ​​ക​​ക​​പ്പ് വി​​ജ​​യം ഇ​​ന്ത്യ​​ൻ കാ​​യി​​ക​​രം​​ഗ​​ത്തെ എ​​ന്ന​​ത്തേ​​ക്കു​​മാ​​യി മാ​​റ്റി​​യെ​​ടു​​ത്തു. ക​​ള​​ർ ടി.​വി​​യു​​ടെ വ​​ര​​വും സാ​​മ്പ​​ത്തി​​ക ഉ​​ദാ​​ര​​വ​​ത്ക​​ര​​ണും അ​​തി​​നെ പു​​തി​​യ ത​​ല​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി. ആ​​ദ്യ​​കാ​​ല​​ങ്ങ​​ളി​​ൽ ഇം​​ഗ്ല​​ണ്ട്-​​ആ​​സ്ട്രേ​​ലി​​യ ദ്വ​​ന്ദ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ക്രി​​ക്ക​​റ്റി​​ന്റെ വി​​കാ​​സ​​മെ​​ങ്കി​​ൽ പി​​ന്നീ​​ട​​ത് ഇ​​ന്ത്യ-​​പാ​​കി​​സ്താ​​ൻ ദ്വ​​ന്ദനി​​ർ​​മി​​തി​​യി​​ലേ​​ക്ക് കു​​ടി​​യേ​​റി. അ​​തി​​ർ​​ത്തി​​യി​​ലെ സൈ​​നി​​ക​​ർ​​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി ആ​​ർ​​മി യൂ​​നി​​ഫോ​​മി​​നെ പ്ര​​തി​​നി​​ധാ​നം​ചെ​യ്യു​​ന്ന ഗ്ലൗ​​സ​​ണി​​ഞ്ഞ് ക​​ള​​ത്തി​​ലെ​​ത്തി​​യ​​താ​​ണ് ധോ​​ണി ക​​ളി​​ക്ക​​ള​​ത്തി​​ൽ പ്ര​​ക​​ടി​​പ്പി​​ച്ച ഏ​​റ്റ​​വും വ​​ലി​​യ ‘രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ട്’. എ​​ന്നാ​​ൽ ഇ​​ത് ധോ​​ണി​​യു​​ടെ മാ​​ത്രം ബ​​ല​​ഹീ​​ന​​ത​​യ​​ല്ല, സ​​ചി​​​ൻ ടെ​​ണ്ടു​​ൽ​​ക​​റും വി​​രാ​​ട് കോ​​ഹ്‍ലി​​യും അ​​ട​​ക്ക​​മു​​ള്ള ബിം​​ബ​​ങ്ങ​​ളി​​ലും അ​​തിദേ​​ശീ​​യ​​ത​​യു​​​ടെ തി​​ര​​യി​​ള​​ക്ക​​ങ്ങ​​ൾ കാ​​ണാം. ക​​ച്ച​​വ​​ട​​വും അ​​ധി​​കാ​​ര​​വും നി​​ല​​നി​​ർ​​ത്തു​​ന്ന ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലെ സൂ​​പ്പ​​ർ​താ​​ര​​ങ്ങ​​ൾ​​ക്ക് ക​​രീ​​ബി​​യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ടു​​ബ​​ലം പ്ര​​തീ​​ക്ഷി​​ക്കാ​​ൻ വ​​യ്യ. ശ്രീ​​ല​​ങ്ക​​യി​​ലെ വം​​ശീ​​യ ക​​ലാ​​പ​​ത്തി​​നെ​​തി​​രെ വൈ​​കാ​​രി​​ക​​മാ​​യി പ്ര​​തി​​ക​​രി​​ക്കു​​ന്ന കു​​മാ​​ർ സം​​ഗ​​ക്കാ​​ര​​യോ മു​​ഈ​​ൻ അ​​ലി​​ക്കെ​​തി​​രാ​​യ വം​​ശീ​​യ ആ​​ക്ര​​മ​​ണ​​ത്തെ ചെ​​റു​​ക്കു​​ന്ന ജോ​​ഫ്ര ആ​​ർ​​ച്ച​​റോ ആ​​കാ​​ൻ​പോ​​ലും ക​​ഴി​​യു​​ന്ന ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ൾ അ​​പൂ​​ർ​​വം.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം ഒരു വേദിയിൽ 

ക​​ളി​​യി​​ലെ പൂ​​ർ​​ണ​​മാ​​യ വി​​ര​​മി​​ക്ക​​ലി​​നു​ശേ​​ഷം ധോ​​ണി രാ​​ഷ്ട്രീ​​യ​​ത്തി​​ലേ​​ക്ക് ചേ​​ക്കേ​​റു​​മെ​​ന്ന് ക​​രു​​തു​​ന്ന​​വ​​രു​​ണ്ട്. 2019​ ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മു​​ന്നോ​​ടി​​യാ​​യി അ​​മി​​ത് ഷാ ​​ധോ​​ണി​​യെ സ​​ന്ദ​​ർ​​ശി​​ച്ച​​ത് ഏ​​റെ അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്ക് വ​​ഴി​​തു​​റ​​ന്നെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി​​യൊ​​ന്നും വി​​ഷ​​യ​​ത്തി​​ലു​​ണ്ടാ​​യി​​ല്ല. യു.​​പി.​​എ ഭ​​ര​​ണ​​കാ​​ല​​ത്ത് രാ​​ഹു​​ൽ ഗാ​​ന്ധി​​യെ സ​​ന്ദ​​ർ​​ശി​​ച്ച അ​​നു​​ഭ​​വ​​വു​​മു​​ണ്ട്.

ഇ​​ന്ത്യ​​യു​​ടെ പോ​​പു​ല​​ർ ക​​ൾ​​ച​റി​​ന്റെ ഭാ​​ഗ​​മാ​​യി ധോ​​ണി​​യെ​​ന്ന താ​​ര​ം ഏ​​റെ ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. നീ​​ര​​ജ് പാ​​ണ്ഡെ​​യു​​​ടെ സം​​വി​​ധാ​​ന​​ത്തി​​ൽ 2016ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ബോ​​ളി​​വു​​ഡ് ചി​​ത്രം ‘എം.​​എ​​സ്. ധോ​​ണി, ദി ​​അ​​ൺ​​ടോ​​ൾ​​ഡ് സ്റ്റോ​​റി​’​യാ​​ണ് ഇ​​തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട​​ത്. ഖു​​സെ​​മ ഹ​​വെ​​ലി​​വാ​​ല​​യു​​ടെ സം​​വി​​ധാ​​ന​​ത്തി​​ൽ അ​​ഞ്ച​് എ​​പ്പി​​സോ​​ഡു​​ക​​ളി​​ലാ​​യി പു​​റ​​ത്തി​​റ​​ങ്ങി​​യ ​‘റോ​​ർ ഓ​​ഫ് ദി ​​ല​​യ​​ൺ’ മ​​റ്റൊ​​രു ഉ​​ദാ​​ഹ​​ര​​ണം. ധോ​​ണി​​യെ​​ക്കു​​റി​​ച്ച് ഡ​​സ​​ൻ ക​​ണ​​ക്കി​​ന് പു​​സ്ത​​ക​​ങ്ങ​​ളും ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. ഭ​​ര​​ത് സു​​ദ​​ർ​​ശ​​ന്റെ ‘ദി ​​ധോ​​ണി ടെ​​ച്ച്’, ഇ​​​ന്ദ്രാ​​നി റാ​​യി​​യു​​ടെ ‘ക്യാ​​പ്റ്റ​​ൻ കൂ​​ൾ’, ജോ​​യ് ഭ​​ട്ടാ​​ചാ​​ര്യ​​യു​​ടെ ‘അ​​ൺ​​ടോ​​ൾ​​ഡ് ധോ​​ണി’ എ​​ന്നി​​വ​​യെ​​ല്ലാം ഇ​​തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്.

Tags:    
News Summary - ms dhoni life, cricket, politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.