ശ്രദ്ധവേണം, ചതിക്കുഴിയിൽ വീഴേണ്ട

വിദേശ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് മിക്കവരും ഇതിനെ ആശ്രയിക്കുന്നത്. എന്നാൽ, ചിലർ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലും കോഴ്സുകൾക്കും ചേർന്ന് തട്ടിപ്പിനിരയാകുന്നു. അതിനാൽ, വിദേശ പഠനത്തിനൊരുങ്ങുന്നവർ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കോഴ്സുകൾ എങ്ങനെ തിരഞ്ഞെടുക്കാം?

വിദേശ പഠനത്തിൽ‍ ഒന്നാം പരിഗണന എന്തു പഠിക്കണം എന്നതാണ്. പഠനത്തിന് ഏത് കോഴ്സാണെന്ന് ആദ്യംതന്നെ തിരഞ്ഞെടുക്കണം. അവിടെ എത്തിയശേഷം കോഴ്സ് തിരഞ്ഞെടുക്കാന്‍ ശ്രമിക്കരുത്്. അടുത്തത് എവിടെ, ഏത് കോളജ്, ഏത് യൂനിവേഴ്സിറ്റി എന്നതാണ്.

അപേക്ഷിക്കു​േമ്പാൾ ശ്രദ്ധിക്കണം

വിദേശത്ത് പഠിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാൽ‍ അതിശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് അപേക്ഷ എങ്ങനെയെന്നത്. സമയനഷ്​ടം മാത്രമല്ല, ധനനഷ്​ടവും വരുത്തിവെക്കും ഇത്. ശരിയായ വിധത്തിൽ‍ അപേക്ഷ സമർപ്പിച്ചാലേ പ്രവേശനം സാധ്യമാകൂ. തപാൽ‍ വഴിയും ഓൺലൈനായും അപേക്ഷിക്കാം. സൗകര്യവും സാമ്പത്തികലാഭവും ഓൺലൈൻ അപേക്ഷയാണ്. ഓൺലൈനായാണ് പല വിദേശ യൂനിവേഴ്സിറ്റികളും ഇപ്പോൾ‍ അപേക്ഷ സ്വീകരിക്കുന്നത്. ഓൺലൈനാകുമ്പോൾ‍ മിക്ക യൂനിവേഴ്സിറ്റികളും അപേക്ഷാഫീസ് ഈടാക്കുന്നില്ലെന്നറിയുക. അതേസമയം, സർട്ടിഫിക്കറ്റുകൾ, ബാങ്ക് രേഖകൾ‍, ശിപാർശകൾ‍ എന്നിവ തപാൽവഴി അയക്കുകയും വേണം.

അപേക്ഷക്കൊപ്പം മറക്കരുത്​

-എസ്.എസ്.എൽ‍.സി, പ്ലസ് ടു സർട്ടി ഫിക്കറ്റുകളുടെ പകർപ്പ്

-ഓരോ വർഷപത്തെയും ഡിഗ്രി മാർക്ക് ലിസ്​റ്റും ഡിഗ്രി സർട്ടിഫിക്കറ്റും

-ഐ.ഇ.എൽ‍.ടി.എസ്/ടോഫൽ‍ സ്കോർ‍, കോളജിൽ നിന്നുള്ള രണ്ടുവർഷത്തെ പഠനനിലവാരം ഉറപ്പുവരുത്തുന്ന കത്ത്, തൊഴിൽ പരിചയ രേഖ, എന്ത് ആവശ്യത്തിന് എന്ന് തെളിയിക്കുന്ന ഒൗദ്യോഗിക രേഖ, പാസ്പോർട്ട് പകർപ്പ് (ലഭ്യമെങ്കിൽ‍), രണ്ട് ഫോട്ടോ എന്നിവ സഹിതമുള്ള ബയോ​േഡറ്റ (ബയോഡേറ്റയിൽ‍ എസ്.എസ്.എൽ‍.സി, പ്ലസ് ടു, ഡിഗ്രി എന്നിവക്ക് ലഭിച്ച മാർക്കി​െൻറ ശതമാനം എഴുതാന്‍ മറക്കരുത്).

വിസയിൽ ശ്രദ്ധവേണം

വിദേശപഠനം എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ‍ വിസ അത്യന്താപേക്ഷിതമാണ്. വിദേശത്തെ കോളജിൽ‍ പ്രവേശനം സാധ്യമായാൽ‍ സ്​റ്റുഡൻറ് വിസക്ക് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിൽ‍ പ്രവേശനം ലഭിക്കുന്നതോടെ സ്​റ്റുഡൻറ് വിസ ലഭിക്കും എന്ന്​ വിചാരിക്കുന്നത് ശരിയല്ല. സ്​റ്റുഡൻറ് വിസ ലഭിക്കുന്നതിനാവശ്യമായ ഘടകങ്ങളും നടപടിക്രമങ്ങളും ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലായിരിക്കും.

സാമ്പത്തികം ശ്രദ്ധിക്കണം

അപേക്ഷ നൽകുംമുമ്പ് കോഴ്സ് പൂർത്തീകരണത്തിനുള്ള സാമ്പത്തികം ഉറപ്പുവരുത്തുക. സ്​റ്റുഡൻറ് വിസക്കായി അപേക്ഷ നൽകുമ്പോൾ‍ കുറഞ്ഞത് ഒരുവർഷമെങ്കിലും പഠിക്കാനാവശ്യമായ സാമ്പത്തികമുണ്ടെന്ന് തെളിയിക്കുന്ന രേഖ നൽകണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിദേശങ്ങളിൽ‍ പഠിക്കുന്നവർക്ക് ആഴ്ചയിൽ‍ 20 മണിക്കൂർ‍ വരെ പാർട്ട്ടൈം ജോലി ചെയ്യാന്‍ കഴിയും. വിദ്യാർഥികളെ എടുക്കുന്നതിന് ഓരോ രാജ്യത്തും യൂനിവേഴ്സിറ്റികൾക്ക് ഇൻറർനാ‍ഷനൽ‍ റിക്രൂട്ട്മെൻറ് ലൈസൻസ്​ വേണം. ഇത് നൽകുന്നതിന് ഓരോ രാജ്യത്തും ഗവേണിങ് ബോഡിയുണ്ടാകും. അപേക്ഷിക്കുന്ന വർഷം ഈ ലൈസൻസിന് സാധുതയുണ്ടോയെന്ന് വിദ്യാർഥികൾ‍ അതത് യൂനിവേഴ്സിറ്റികളുടെ വെബ്സൈറ്റ് നോക്കി ഉറപ്പുവരുത്തേണ്ടതാണ്. ഓരോ യൂനിവേഴ്സിറ്റിയിലും വിദേശ വിദ്യാർഥികളുടെയും തദ്ദേശീയ വിദ്യാർഥികളുടെയും അനുപാതം ഏറക്കുറെ തുല്യമാണെങ്കിൽ‍ വിശ്വസിച്ച് ചേരാം. ഏത് കോഴ്സിന് ചേരുമ്പോഴും പേരു മാത്രം നോക്കിയാൽ‍ പോരാ. പഠനവിഷയങ്ങൾ‍ ഏതൊക്കെയെന്ന് ധാരണയുണ്ടാകണം. കോഴ്സിന് ചേരുമ്പോൾ‍ യഥാർഥ സർട്ടിഫിക്കറ്റുകൾ‍തന്നെയായിരിക്കണം സമർപ്പിക്കേണ്ടത്. വിദേശ സർവകലാശാലകളുടെ അംഗീകാരത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ചേരാനുദ്ദേശിക്കുന്ന സർവകലാശാലകളുടെ അംഗീകാരത്തെക്കുറിച്ചറിയാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസുമായി (എ.ഐ.യു) ബന്ധപ്പെടാം. വെബ്സൈറ്റ്: www.aiuweb.org

യു.ജി.സിയുടെ വെബ്സൈറ്റിലും വിദേശ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങൾ‍ ലഭ്യമാണ്. വിശദാംശങ്ങൾക്ക് www.ugc.ac.in എന്ന വെബ്സൈറ്റിൽ For Students എന്ന വിഭാഗത്തിൽ‍ EduAbroad for Indian Students സന്ദർശിക്കുക. പ്രവാസികാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലും വിദേശപഠനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സ്ഥാപനങ്ങൾക്ക് അംഗീകാരമുണ്ടോയെന്ന് എങ്ങനെ ഉറപ്പുവരുത്താമെന്നും പറയുന്നുണ്ട്. സ്‌കോളർഷിഅപ്/ഫെലോഷിപ്/അസിസ്​റ്റൻറ്ഷിപ് എന്നിവ ലഭിക്കാനുള്ള സാധ്യതകളാരായണം. നിശ്ചിത കാലയളവിൽ‍ അപേക്ഷിക്കുകയും വേണം. പാർട്​ടൈം തൊഴിൽ‍ ലഭിക്കുമെന്ന് കരുതി അഡ്മിഷന്‍ ലഭിച്ചയുടന്‍ വിദേശപഠനത്തിന് മുതിരരുത്.

രേഖകളിൽ ശ്രദ്ധവേണം

1. പാസ്പോർട്ട്

2. സാമ്പത്തിക നിലയെപ്പറ്റിയുള്ള തെളിവുകൾ

3. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ

4. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന രേഖ (ചില ഇടങ്ങളിലേക്ക് മാത്രം).

എങ്ങനെ ലഭിക്കും? സ്‌കോളർഷിപ്പുകൾ

സ്‌കോളർഷിപ്പുകളിൽ‍ പ്രധാനപ്പെട്ടത് മെറിറ്റ് സ്‌കോളർഷിപ്പുകളാണ്. വിദ്യാർഥി‌യുടെ അക്കാദമിക പ്രാഗല്​ഭ്യവും പഠിക്കാനാഗ്രഹിക്കുന്ന വിഷയതാൽപര്യവും അറിവും അടിസ്ഥാനമാക്കിയാണ് മെറിറ്റ് സ്‌കോളർഷിപ്പുകൾ‍ നൽകുക. സ്‌കോളർഷിപ്പുകളുടെ വിവരങ്ങൾ‍ കേന്ദ്ര വിദ്യാഭ്യാസവകുപ്പിെൻറ വെബ്‌സൈറ്റിൽ‍ നൽകിയിട്ടുണ്ട്. (www.mhrd.gov.inbscholarshkips-education-loan-2)

സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതെങ്ങനെ?

മിക്ക യൂനിവേഴ്‌സിറ്റികളിലും കോഴ്‌സിനായുള്ള അപേക്ഷതന്നെ സ്‌കോളർഷികപ്പിനായുള്ള അപേക്ഷയായിക്കൂടി പരിഗണിക്കും. പ്രത്യേകം അപേക്ഷിക്കേണ്ടതായി വരാറില്ല. എന്നാൽ‍, ഇതൊരു പൊതുനിയമമല്ല. യൂനിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റിൽ‍ നൽകിയിട്ടുള്ള നിർ​ദേശങ്ങൾ‍ അനുസരിച്ച്‌ അപേക്ഷകൾ‍ തയാറാക്കണം.

Tags:    
News Summary - scholarships for abroad studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.