1. 5 ബില്യൺ ഡേ

ആദ്യത്തെ അനൗദ്യോഗിക ജനസംഖ്യാദിനം 1987 ജൂലൈ 11ന് നടന്നതായി അറിയാമോ? ലോകജനസംഖ്യ 500 കോടി (5 ബില്യൺ) ആളുകളിൽ എത്തിയ ഏകദേശ തീയതി ആയതിനാൽ അന്ന് ഇത് അഞ്ചു ബില്യൺ ദിനമെന്നും അറിയപ്പെട്ടിരുന്നു.

2. 1000 കോടി ജനങ്ങൾ

ലോക ജനസംഖ്യയിൽ ഓരോ വർഷവും ഏകദേശം 85 ദശലക്ഷം ആളുകളാണ് വർധിക്കുന്നത്. ഇതുപോലെയാണെങ്കിൽ 2050ഓടെ ലോകത്താകമാനം ജനസംഖ്യ 1000 കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

3. മിനിറ്റിൽ 250 കുഞ്ഞുങ്ങൾ

ലോകത്താകമാനം പിറക്കുന്ന കുഞ്ഞുങ്ങളെത്രയെന്ന കണക്കെടുപ്പിലാണ് ഒരു മിനിറ്റിൽ 250 പ്രസവങ്ങൾ നടക്കുന്നതായി യു.എൻ കണ്ടെത്തിയത്. 2018ലെ കണക്കു പ്രകാരം 262 കുഞ്ഞുങ്ങൾ.

4. ക്രമങ്ങൾ മാറിമറിയും

ജനസംഖ്യാ വലുപ്പത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചൈന, പിന്നെ ഇന്ത്യ, മൂന്നാം സ്ഥാനത്ത് അമേരിക്കൻ ഐക്യനാടുകളെന്നാണ്. 2030 ആകുമ്പോഴേക്ക് ഇത് ഒന്നാം സ്ഥാനത്ത് ഇന്ത്യ, അടുത്തത് ചൈന എന്നായി മാറും. മൂന്നാം സ്ഥാനത്തുനിന്ന് അമേരിക്കയെ പിന്തള്ളി ആഫ്രിക്കൻ രാജ്യമായ നൈജീരിയ കടന്നുവരും. ഇങ്ങനെയാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

5. കേമൻ നൈജീരിയ

ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള 10 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് നൈജീരിയയുടേത്. പ്രതിവർഷ വളർച്ചനിരക്ക് 2.6 ശതമാനം. 2050 ആകുമ്പോഴേക്കും നൈജീരിയൻ ജനസംഖ്യ 195 ദശലക്ഷത്തിൽനിന്ന്​ 410 ദശലക്ഷമായി വർധിക്കും.

6. 10 രാജ്യങ്ങൾ

2100ൽ കൂടുതൽ ജനസംഖ്യ ഉണ്ടായേക്കാവുന്ന 10 രാജ്യങ്ങളെക്കുറിച്ച് വേൾഡ് ഇക്കണോമിക്​ ഫോറം നൽകുന്ന കണക്കുകൾ ഇങ്ങനെയാണ്.


7. ടോക്യോ to ഡൽഹി

ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പട്ടണം ജപ്പാൻ തലസ്ഥാനം ടോക്യോ ആണ്. 37 ദശലക്ഷം. തൊട്ടടുത്തുതന്നെ നമ്മുടെ ഡൽഹി. 29 ദശലക്ഷം.

8. ഇവിടെ 1000 പേർ

ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം വത്തിക്കാൻ. 121 ഏക്കർ മാത്രമുള്ള ഈ കുഞ്ഞൻ രാജ്യത്തെ ജനസംഖ്യ എത്രയെന്നറിയണ്ടേ? വെറും 1000.

9. ലേഡീസ്​ ഫസ്​റ്റ്​

ഏറ്റവും കൂടുതൽ സ്ത്രീകളുള്ള രാജ്യം നമ്മുടെ അയൽക്കാരായ നേപ്പാളാണ്. നേപ്പാളിലെ ആകെ ജനസംഖ്യയുടെ 54.19 ശതമാനവും സ്ത്രീകളാണ്. തൊട്ടുപിറകെ ഹോങ്കോങ്ങുമുണ്ട്- 54.12.

10. ആടോ ആളോ!

ന്യൂസിലൻഡിൽ ആളുകളേക്കാൾ കൂടുതൽ ആടുകളാണെന്നറിയുന്നതിലൊരു കൗതുകമില്ലേ? അവിടെ ഒരാൾക്ക് ശരാശരി ആറ്​ ആടുകളുണ്ട്. 1982ൽ ഇത് 22 ആയിരുന്നത്രെ.

11. ഇന്നു ഞാൻ നാളെ നീ

ലോക ജനസംഖ്യയിൽ യുവാക്കളാണോ വയോധികരാണോ കൂടുതൽ? 2017നുശേഷം ജനസംഖ്യയിൽ വയോധികരുടെ എണ്ണം യുവാക്കളേക്കാൾ മുന്നിലാണ്. 2050ഓടെ ആറ് ആളുകളിൽ ഒരാൾ 65 വയസ്സുള്ളവരാകുമെന്നാണ് കണക്കു കൂട്ടൽ. ഇപ്പോഴത് 11ൽ ഒന്നാണ്. ആയുർദൈർഘ്യം കൂടുന്നതാണ് ഈ അസമത്വത്തിന് കാരണം.

12. യൂറോപ്പ്​ താഴോട്ട്​

ജനസംഖ്യ കുറയുന്ന വൻകരകളിൽ പ്രധാനി യൂറോപ്പാണ്. യൂറോപ്പിൽ ഇപ്പോഴുള്ളതിനേക്കാൾ കുറവ് ജനസംഖ്യയായിരിക്കും 2050ൽ. 2035നുശേഷം യൂറോപ്പിലെ ജനസംഖ്യ നന്നായി കുറയാൻ തുടങ്ങുമെന്ന് യു.എൻ.



13. നാമൊന്ന് നമുക്ക് മൂന്ന്

1980ലാണ് ചൈനയിൽ ഒരു കുടുംബത്തിനൊരു കുട്ടിയെന്ന നിയമം പാസാക്കിയത്. അതിന് 36 വർഷങ്ങൾക്കുശേഷം 2016ലാണ് അവിടെ ഒരു കുടുംബത്തിന് രണ്ടു കുട്ടികൾ വരെ ആകാമെന്ന സ്വാതന്ത്ര്യം കിട്ടിയത്. ഇക്കഴിഞ്ഞ മേയ് 31 മുതൽ ചൈനയിൽ മൂന്നു കുട്ടികളെയും അനുവദിച്ചിട്ടുണ്ട്.

14. മധുര 83

മനുഷ്യ​െൻറ ശരാശരി ജീവിതകാലമാണ് ആയുർദൈർഘ്യം. 2010നും 2015നും ഇടയിൽ നാലു വർഷത്തിനിടെ ആയുർദൈർഘ്യം 67ൽനിന്ന് 71 ആയാണ് ഉയർന്നത്. ഇത് 2045നും 2050നും ഇടയിൽ 77 ആയും 2095നും 2100നും ഇടയിൽ 83 വർഷമായും ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

15. ഫേസ്ബുക്ക് രാജ്യം

ഫേസ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാകുമായിരുന്നു. 1.39 ബില്യൺ പൗരന്മാർ ഓരോ മാസവും ഈ സോഷ്യൽ നെറ്റ്‌വർക്കിങ്​ സൈറ്റിൽ പ്രവേശിച്ച് ജീവിതം ആഘോഷിക്കുന്നു.

16. വിദ്യാഭ്യാസവും ജനസംഖ്യയ​ും

ഓരോ സ്ത്രീക്കും സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാണെങ്കിൽ ലോകത്ത് മൂന്നു ബില്യൺ ആളുകൾ കുറവായിരിക്കുമെന്ന് ജനസംഖ്യശാസ്ത്രജ്ഞർ പറയുന്നു.

ലോക ജനസംഖ്യയിലെ വളർച്ചയും സ്ത്രീവിദ്യാഭ്യാസവും തമ്മിൽ ശക്തമായ ബന്ധമുണ്ടത്രെ. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ സ്ഫോടനാത്മക ജനസംഖ്യ വളർച്ച തടയാൻ കഴിയും. കാരണം, ഇത് അവരെ കുടുംബാസൂത്രണത്തിന് സഹായിക്കുകയും ബാലവിവാഹവും ആദ്യകാല ശിശുഗർഭധാരണവും കുറക്കുകയും ചെയ്യുന്നു.

17. ഡമോഗ്രഫി

മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ജനസംഖ്യാശാസ്‌ത്രം അഥവാ ഡമോഗ്രഫി. സ്ഥിതിവിവരക്കണക്ക് മാത്രമല്ല, അതി​െൻറ ഘടനയുടെയും മാറ്റങ്ങളുടെയും കാരണങ്ങളും പ്രത്യാഘാതങ്ങളും ഇവിടെ പഠനവിധേയമാക്കുന്നു. ഗ്രീക്​ ഭാഷയായ ഡി മോസ് (ജനങ്ങൾ), ഗ്രഫി (വിവരണം) എന്നീ രണ്ടു വാക്കുകളാണ് ഡമോഗ്രഫി. ജനസംഖ്യ പ്രക്രിയകളെക്കുറിച്ച് അന്വേഷിക്കാൻ ജനസംഖ്യാ ​േഡറ്റ ആസൂത്രിതവും വിമർശനാത്മകവുമായി ഉപയോഗിച്ച ജോൺ ഗ്രാൻറ്​ ജനസംഖ്യാശാസ്‌ത്രത്തി​െൻറ പിതാവായി അംഗീകരിക്കപ്പെട്ടു.

18. നമ്മുടെ സെൻസസ് നമ്മുടെ ഭാവി

ആധുനിക ഇന്ത്യയിൽ ആദ്യമായി സെൻസസ് ആരംഭിച്ചത് 1872ൽ മേയോ പ്രഭുവി​െൻറ കാലത്താണ്. എന്നാൽ, ഇന്നത്തെ രീതിയിൽ റിപ്പൺ പ്രഭുവാണ് 1881ൽ സെൻസസിന് നേതൃത്വം നൽകിയത്. അതുകൊണ്ടുതന്നെ അദ്ദേഹമാണ് ഇന്ത്യൻ സെൻസസി​െൻറ പിതാവ്. ലോകത്തെ ഏറ്റവും സങ്കീർണമായ സെൻസസ് ഇന്ത്യയുടേതാണ്. അവസാനമായി നടന്ന 2011ലെ സെൻസസ് മുദ്രാവാക്യം 'നമ്മുടെ സെൻസസ് നമ്മുടെ ഭാവി' എന്നായിരുന്നു

19. 'ഇംഗ്ലീഷ്' ഇന്ത്യ

ബ്രിട്ടനിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ബി.ബി.സിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 125 ദശലക്ഷം ആളുകൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നു. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.

20. കോടിക്കുഞ്ഞുങ്ങൾ

1987 ജൂ​ൈല 11ന് ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്​റബിൽ പിറന്ന മതേജ് ഗാസ്പർ (Matej Gasper) 500 കോടി തികച്ച കുഞ്ഞായി കണക്കാക്കപ്പെടുന്നു. ബോസ്നിയയുടെ തലസ്ഥാനമായ സരയോവോയിൽ പിറന്ന കുട്ടിയാണ് 600 കോടി തികച്ച കുട്ടിയായി കണക്കാക്കപ്പെടുന്നത്. ആ കുട്ടിക്ക് ഇട്ട പേര് സിക്സ് ബില്യൺത് ബേബി എന്നാണ്. ലോകജനസംഖ്യ 700 കോടിയിലെത്തിച്ച കുഞ്ഞ് ലഖ്​നോവിൽ പിറന്ന നർഗീസാണ്. എന്നാൽ, ഫിലിപ്പീൻസിൽ പിറന്ന സാനിയയും അവകാശവാദവുമായുണ്ട്.

21. ഭക്ഷണം കൂടുതലും കുറവും

വികസ്വരരാജ്യങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് പോഷകക്കുറവി​െൻറയും പട്ടിണിയുടെയും ഭീകരത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ലോകജനസംഖ്യയുടെ ഏഴിലൊന്നുപേർ പട്ടിണിയുടെ നിഴലിലാണെന്ന് ഐക്യരാഷ്​ട്രസഭ പറയുന്നു. ജനപ്പെരുപ്പത്തി​െൻറ ഫലമായി ലോകത്ത് ഓരോ വർഷവും പുതുതായി എട്ടുകോടി ജനങ്ങൾക്കാണ് ഭക്ഷണം നൽകേണ്ടിവരുന്നത്. അതേ സമയം പല രാജ്യങ്ങളിലും ആ രാജ്യത്ത്​ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണം കൂടുതലായിപ്പോയതി​െൻറ പേരിൽ കടലിൽ ഒഴുക്കുന്ന അവസ്​ഥയും ഉണ്ടുതാനും.

Tags:    
News Summary - july 11 world population day 21 facts to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.