24 മണിക്കൂറും പുസ്തകത്തിലേക്ക് മൂക്കുകുത്തി കിടക്കുന്നത് കാണാം... എന്നാൽ, പഠിച്ചതെന്താണെന്ന് ചോദിച്ചാലോ ബ...ബ...ബ... എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെപ്പറ്റി പറയുന്ന പ്രധാന പരാതിയാണിത്. എത്ര വായിച്ചാലും പഠിച്ചാലും മനസ്സിൽ ഇരിക്കില്ല. കുത്തിയിരുന്ന് പഠിക്കുന്നതു മാത്രം മിച്ചം.

ഒാൺലൈൻ ക്ലാസുകളിലേക്കു മാറിയതോടെ ഇൗ തലവേദന ഇരട്ടിയായി. അധ്യാപകരുടെ നേരിട്ടുള്ള നിരീക്ഷണം ഇല്ലാതെ വന്നതോടെ മാതാപിതാക്കൾ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ വട്ടംചുറ്റാൻ തുടങ്ങി. കുത്തിയിരുന്ന് വായിച്ചാൽ മാത്രം പാഠഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ കഴിയില്ലെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കാം. പകരം ഒരു പേനയും ബുക്കും എടുത്ത് കുറിപ്പെഴുതി പഠിച്ചുതുടങ്ങാം. പല കൂട്ടുകാരും ഇൗ വിദ്യ നേരത്തേ പരീക്ഷിക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ, ഇങ്ങനെ കുറിപ്പെഴുതി പഠിച്ചാൽ ഒാർത്തിരിക്കുമെന്നു മാത്രമല്ല ചില നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയും.

കേട്ടുകേട്ട് കാത് കഴച്ചു

ഒാൺലൈൻ ക്ലാസുകളിൽ അധ്യാപകർ പാഠഭാഗം പറഞ്ഞുതരുന്നതിനിടയിൽ സംശയം ചോദിക്കാൻ കഴിയില്ലല്ലോ. അപ്പോൾ സംശയം വന്നാൽ എന്തുചെയ്യും. ക്ലാസ് കഴിയുേമ്പാഴേക്കും കേട്ടതും സംശയംതോന്നിയതുമെല്ലാം മറന്നുപോകുകയും ചെയ്യും. ഒാൺ​ൈലൻ ക്ലാസുകളിലാണെങ്കിൽപോലും നോട്ട്ബുക്കും പേനയും കൈയിൽ കരുതിവേണം ക്ലാസിലിരിക്കാൻ. അധ്യാപകർ പറയുന്നതിെൻറ പ്രസക്ത ഭാഗങ്ങൾ കുറിച്ചെടുക്കുകയും വേണം. സംശയം വരുന്ന ഭാഗങ്ങൾ നോട്ട്ബുക്കിൽതന്നെ അടയാളപ്പെടുത്തിവെക്കണം. ക്ലാസ് കഴിഞ്ഞ് സംശയ നിവാരണത്തിന് ഇവ ഉപയോഗിക്കാം.

ഒറ്റക്കിരുന്ന് ക്ലാസ് കേൾക്കുന്നത് നല്ല ബോറാണെന്നാണ് കുഞ്ഞുങ്ങളുടെ പൊതുവെയുള്ള അഭിപ്രായം. കേൾക്കുേമ്പാൾ ഉറക്കംതൂങ്ങുന്നതും സ്വാഭാവികം. ഫോണും കമ്പ്യൂട്ടറും ലാപ്ടോപ്പും ടെലിവിഷനുമെല്ലാം ആയതിനാൽ കണ്ണിന് ആയാസം തോന്നുേമ്പാൾ ഉറക്കം വരുന്നതും മടുപ്പ് തോന്നുന്നതും ഒഴിവാക്കാനും കുറിപ്പെടുക്കൽ സഹായിക്കും. ക്ലാസിൽ കുട്ടികളുടെയും അധ്യാപകരുടെയും നേരിട്ടുള്ള സംവാദമില്ലാത്തതാണ് മടുപ്പ് വരാൻ പ്രധാന കാരണം. ഇത് ഒഴിവാക്കാനും ഒരു പരിധിവരെ പാഠഭാഗങ്ങൾ കുറിച്ചെടുക്കുന്നതിലൂടെ കഴിയും.



വായിച്ച് മടുക്കേണ്ട

വായിച്ചു വായിച്ച് മടുത്തുവെന്ന് പലരും പരാതി പറയുന്നത് കേൾക്കാം. ഒരു വ്യക്തിക്ക് ഒരു ബിന്ദുവിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണെന്ന് നമുക്കറിയാം. കുറച്ചധികം സമയം വായിച്ചാൽ വായന വായ് െകാണ്ട് മാത്രം നടക്കുന്ന പ്രവൃത്തിയാകും. മനസ്സ്​ മറ്റെവിടെയെങ്കിലുമാകും. എന്നാൽ, വായിക്കുേമ്പാൾതന്നെ അതിലെ പ്രധാന ഭാഗങ്ങൾ ചെറുകുറിപ്പുകളാക്കി എഴുതിനോക്കൂ. ഒാർത്തിരിക്കുമെന്നു മാത്രമല്ല, പരീക്ഷസമയത്തും മറ്റ്​ ആവശ്യങ്ങൾക്കും ഇൗ ചെറുകുറിപ്പ് ഉപകാരപ്പെടും. ഉയർന്ന ക്ലാസുകളിലേക്കെത്തുേമ്പാൾ താഴെ ക്ലാസുകളിൽ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവ ഒാർത്തെടുക്കാനുള്ള ഒരു ഉപാധിയായും ഇവയെ മാറ്റാം.

തലച്ചോർ നല്ല ഉഷാറാകും

കേട്ടുകൊണ്ട് മാത്രമിരിക്കുേമ്പാൾ തലച്ചോറും അൽപമൊരു മടി കാണിക്കും. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ് തലച്ചോറിെൻറ ഇൗ മടി. എന്നാൽ, പാഠഭാഗങ്ങൾ ഒന്നെഴുതി പഠിച്ചുനോക്കൂ. ഇൗ മടിയൊക്കെ പമ്പകടക്കും. മാത്രമല്ല, കൂടുതൽ നേരം പാഠഭാഗങ്ങളിൽ ശ്രദ്ധപതിപ്പിക്കാനും സാധിക്കും. തലച്ചോറിെൻറയും കൈകളുടെയും കാഴ്ചയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാകും എഴുതുേമ്പാൾ നടക്കുക. ഇതുമൂലം പാഠഭാഗങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ മുഴുകാൻ സഹായിക്കും. പഠിച്ചതെല്ലാം മനസ്സിൽ ഉറയ്ക്കാനും കൂടുതൽ കാലം ഒാർത്തിരിക്കാനും എഴുതിപഠിക്കുന്നതിലൂടെ കഴിയും.

ഒന്നും വിട്ടുകളയേണ്ട

ഒരാൾ പറഞ്ഞ വാചകം കുറച്ചുനിമിഷങ്ങൾ കഴിയുേമ്പാൾ അതേപോലെതന്നെ ഒാർത്തിരിക്കാൻ നമുക്ക് കഴിയാറുണ്ടോ? വായിക്കുേമ്പാഴോ? ഒരിക്കലും പൂർണമായി കേട്ടതും വായിച്ചതും അതേപോലെ ഒാർത്തിരിക്കാൻ കഴിയില്ല. ചില കാതലായ ഭാഗങ്ങൾ ഒാർത്തിരിക്കും. അതോടൊപ്പം ചിലത് വിട്ടുപോകുകയും ചെയ്യും. അതിലേക്ക് ശ്രദ്ധ കുറയുേമ്പാൾ എല്ലാവർക്കും ഇത്തരത്തിൽ പല ഭാഗങ്ങളും മനഃപൂർവമല്ലാതെ വിട്ടുപോകാൻ സാധ്യതയുണ്ട്. എന്നാൽ, എഴുതി പഠിക്കുേമ്പാൾ അത്തരത്തിൽ ഒരു ഭാഗം ശ്രദ്ധയിൽപ്പെടാതെ പോകുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലും ഇല്ല. എഴുതുേമ്പാൾ കേൾക്കുേമ്പാഴും വായിക്കുേമ്പാഴും ശ്രദ്ധയിൽപെടാതെ പോകുന്ന പല കാര്യങ്ങളും തിരിച്ചറിയാനാകും.



എക്​സ്​ട്ര മെമ്മറി കാർഡ്

കൈകൊണ്ട് കുറിപ്പെഴുതി പഠിക്കുേമ്പാൾ നിങ്ങളുടെ തലച്ചോറ് കൂടുതൽ ഉത്തേജിക്കപ്പെടുമെന്നും ദീർഘകാലം ഒാർത്തിരിക്കാൻ സഹായിക്കുമെന്നും പറഞ്ഞല്ലോ. എന്നാൽ, കൈകൊണ്ട് കുറിപ്പെഴുതി സൂക്ഷിക്കുന്നതിലൂടെ നിങ്ങൾ സ്വന്തമായൊരു 'മെമ്മറി കാർഡ്' തന്നെ രൂപപ്പെടുത്തുകയാണ് -കുറിപ്പെഴുതിയ നോട്ട്ബുക്ക്. പാഠപുസ്​തകങ്ങളേക്കാൾ കൂടുതൽ നിങ്ങൾ സ്വന്തമായി, നിങ്ങളുടെ ഭാഷയിൽ, നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ, നിങ്ങളുടെ കൈപ്പടയിൽ രൂപപ്പെടുത്തിയ നോട്ട്​ബുക്കിൽ കുറിച്ച​െതല്ലാം എത്രകാലം കഴിഞ്ഞ് എടുത്തുനോക്കിയാലും എളുപ്പത്തിൽ മനസ്സിലാകുമെന്നതാണ് പ്രത്യേകത. ഇത് നിങ്ങളുടെ ഏറ്റവും വലിയ ഒാർമകേന്ദ്രമായ തലച്ചോറിനു പുറമെ ഒരു എക്സ്ട്ര മെമ്മറി കാർഡ് കൂടിയായി സൂക്ഷിക്കാം.

ഡിജിറ്റൽ രൂപത്തിലേക്ക് പഠനം മാറിയതോടെ ഡിജിറ്റൽ കുറിപ്പെഴുതി സൂക്ഷിച്ചാൽ പോരേ എന്നാണ് പലരുടെയും സംശയം. ഒന്നു മനസ്സിലാക്കൂ. നിങ്ങളുടെ കൈ ഉപയോഗിച്ചാണ് കുറിപ്പുകൾ ടൈപ്പ് ചെയ്ത് സൂക്ഷിക്കുന്നതെങ്കിലും അവ ഒാർത്തെടുക്കാൻ പ്രയാസമായിരിക്കും. പേനയും പെൻസിലും ഉപയോഗിച്ച് നിങ്ങളുടെ നോട്ട്ബുക്കിൽ കുറിക്കുന്നതിനേക്കാൾ ഫലപ്രദമാകില്ല ഇത്തരം ഡിജിറ്റൽ കുറിപ്പുകൾ.

കണക്ക് മാത്രം മതിയോ

പലരും കണക്ക് മാത്രമാണ് എഴുതി പഠിക്കാൻ തയാറാകുക. ഒന്നുരണ്ടുവട്ടം നിങ്ങളുടെ നോട്ട്ബുക്കിലും പരീക്ഷസമയത്തും എഴുതി ചെയ്ത കണക്കുകൾ പരീക്ഷക്ക് ഇൗസിയായി ചെയ്യാൻ കഴിയുന്നില്ലേ. അതുപോലെ മറ്റു വിഷയങ്ങളും എഴുതി പഠിച്ചുനോക്കൂ. പരീക്ഷക്ക് അതിെൻറ ഗുണം മനസ്സിലാകും. നേരത്തേ കുറിച്ചുവെച്ചവ ഉപയോഗിച്ച് വായിച്ച് പഠിക്കണമെന്നില്ല. പകരം ആ കുറിപ്പുകൾ ഉപയോഗപ്പെടുത്തി ഉപയോഗശൂന്യമായ പേപ്പറുകളിലും മറ്റും പരീക്ഷക്ക് എഴുതി പഠിക്കാം. ഒരു ഭാഗം മാത്രമായി എഴുതിയ നോട്ടീസുകളും മറ്റും ഇത്തരത്തിൽ എഴുതി പഠിക്കാൻ ഉപയോഗപ്പെടുത്താം. ഒരു വട്ടം എഴുതിയിട്ടും മനസ്സിൽ ഉറയ്ക്കാത്ത ഭാഗങ്ങൾ രണ്ടും മൂന്നും വട്ടം എഴുതി പഠിക്കാം. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ വർഷങ്ങൾ ഒാർത്തിരിക്കാനും ഇൗ ട്രിക്ക് ഉപയോഗപ്പെടുത്താം. കൈയക്ഷരം നന്നാകുകയും ചെയ്യും. അനായാസത്തിലും വേഗത്തിലും പരീക്ഷ എഴുതാനും ഇതുവഴി സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.